---
title: " കുട്ടികള്‍ എഴുത്തും വായനയും ശീലമാക്കിയാല്‍ മാനുഷിക മൂല്യങ്ങള്‍ വീണ്ടെടുക്കാം; ഡിഡിഇ മനോജ് മണിയൂര്‍"
english_title: "If children get used to reading and writing, they can regain human values; DDE Manoj Maniyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276265/if-children-get-used-to-reading-and-writing-they-can-regain-human-values-dde-manoj-maniyur"
published_at: "2025-03-13T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d275fe1ff0a_vk.JPG"
keywords: []
---

#  കുട്ടികള്‍ എഴുത്തും വായനയും ശീലമാക്കിയാല്‍ മാനുഷിക മൂല്യങ്ങള്‍ വീണ്ടെടുക്കാം; ഡിഡിഇ മനോജ് മണിയൂര്‍

> **Lead Summary:** **പേരാമ്പ്ര: **വിദ്യാരംഗം കലാസാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സംഘടിപ്പിച്ച സ്‌നേഹാദരം പരിപാടി ശ്രദ്ധേയമായി.

## Article Content

**പേരാമ്പ്ര: **വിദ്യാരംഗം കലാസാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സംഘടിപ്പിച്ച സ്‌നേഹാദരം പരിപാടി ശ്രദ്ധേയമായി.

കുട്ടികള്‍ എഴുത്തും വായനയും ശീലമാക്കിയാല്‍ മാനുഷിക മൂല്യങ്ങള്‍ വീണ്ടെടുക്കാമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറും എഴുത്തുകാരനുമായ മനോജ് മണിയൂര്‍ അഭിപ്രായപ്പെട്ടു.

നല്ല വായനയുള്ള കുട്ടി അനുകരിക്കുന്നത് ഉദാത്ത മൂല്യമുള്ള കഥാപാത്രങ്ങളെയാണ് സന്ദര്‍ഭവും സാഹചര്യവുമാണ് കുട്ടികള്‍ വ്യതിചലിച്ച് പോകുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സംഘടിപ്പിച്ച സ്‌നേഹാദരം പരിപാടിയില്‍ സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പ്രമോദ് അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരനും എസ്.കെ. പൊറ്റക്കാട് അവാര്‍ഡ് ജേതാവുമായ ലിജീഷ്‌കുമാര്‍ മുഖ്യപ്രഭാഭാഷണം നടത്തി. മാധ്യമങ്ങള്‍ ശരികകളുടെ വിശകലനം നടത്തണമെന്ന് അദ്ദേഹം പ്രഭാഷണത്തില്‍ സൂചിപ്പിച്ചു.

ഈ അധ്യായന വര്‍ഷം വിദ്യാരംഗം സ്‌കൂളില്‍ നടപ്പാക്കിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍പി യുപി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും പത്ത് സ്‌കൂളുകള്‍ക്കും സ്‌കൂള്‍ കോഡിനേറ്റര്‍ക്കും പുരസ്‌കാരം നല്‍കി.

കെവിഎല്‍പി ചെറുക്കാട്, സെന്റ് മേരീസ് എല്‍പി കല്ലാനോട്, വൃന്ദാവനം എയുപി, വാകയാട് എയുപി, കോട്ടൂര്‍ എയുപി, ജിയുപി പേരാമ്പ്ര, മാട്ടനോട് എയുപി, സെന്റ് തോമസ് ഹൈസ്‌കൂള്‍ കൂരാച്ചുണ്ട്, ജിഎച്ച്എസ്എസ് അവിടനല്ലൂര്‍, ജിഎച്ച്എസ്എസ് നടുവണ്ണൂര്‍ എന്നീ സ്‌കൂളുകള്‍ക്കാണ് ഈ വര്‍ഷത്തെ വിദ്യാരംഗം മികവിനുള്ള പുരസ്‌കാരം ലഭിച്ചത്.

ഉപജില്ല വിദ്യാരംഗം കോഡിനേറ്റര്‍ വി.എം. അഷറഫ്, ബി.ബി ബിനീഷ്, കെ. സജീവന്‍, ഇ.കെ. സുരേഷ്. ടി.കെ. നൗഷാദ്, ജി.എസ് സുജിന, ജിതേഷ് പുലരി, കെ. അരുണ്‍കുമാര്‍, അനീഷ് തിരുവോട്, കെ. ശാന്തിനി, രന്യമനില്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കവിത, നാടന്‍പാട് ചലചിത്ര ഗാനം, നാടക ഗാനം എന്നിവ ഉള്‍പ്പെടുത്തി പഹാഡി സംഗീത വിരുന്ന് നടന്നു. കെ. ലിനിഷ് കുമാര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276265/if-children-get-used-to-reading-and-writing-they-can-regain-human-values-dde-manoj-maniyur)