---
title: "സികെജി എം ഗവ കോളെജില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി"
english_title: "Golden Jubilee celebrations have begun at CKG M Government College."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276338/golden-jubilee-celebrations-have-begun-at-ckg-m-government-college"
published_at: "2025-03-13T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2a805bff7c_SILVER.JPG"
keywords: []
---

# സികെജി എം ഗവ കോളെജില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: **സികെജി മെമ്മോറിയല്‍ ഗവ കോളെജില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. മലയോര മേഖലയിലെ പ്രമുഖ സര്‍ക്കാര്‍ കലാലയമായ സികെജിഎം ഗവ കോളെജിന്റെ സുവര്‍ണ്ണ ജൂബിലിആഘോഷങ്ങള്‍ 2025 ജനുവരി മുതല്‍ ആഗസ്റ്റ് വരെ നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.

## Article Content

**പേരാമ്പ്ര: **സികെജി മെമ്മോറിയല്‍ ഗവ കോളെജില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. മലയോര മേഖലയിലെ പ്രമുഖ സര്‍ക്കാര്‍ കലാലയമായ സികെജിഎം ഗവ കോളെജിന്റെ സുവര്‍ണ്ണ ജൂബിലിആഘോഷങ്ങള്‍ 2025 ജനുവരി മുതല്‍ ആഗസ്റ്റ് വരെ നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.

ഇതിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം, വിദ്യാഭ്യാസ സെമിനാര്‍, അന്താരാഷ്ട ഫിലിം ഫെസ്റ്റ്, നാടകോത്സവം, സികെജി ഫെസ്റ്റ് ,ലിറ്ററേച്ചര്‍ ഫെസ്റ്റ്,പ്രൊഫഷണല്‍ ഫുട്‌ബോള്‍, കോളെജ് വികസന സെമിനാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, ചരിത്ര പ്രദര്‍ശനം, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കപ്പെടും. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വ്വഹിച്ചു. മലബാറിന്റെ കലാലയത്തിനെ സംബന്ധിച്ചിടത്തോളം ചുറ്റുമുള്ള പ്രാദേശിക സമൂഹത്തിന്റെ ജാഗ്രത അവയുടെ വളര്‍ച്ചക്ക് വലിയ രീതിയില്‍ സംഭാവന ചെയ്തിട്ടുണ്ടന്നും നമ്മുടെ കലാലയം പ്രവര്‍ത്തിക്കുന്ന ഈ ഭൂമി തന്നെ ഈ പ്രദേശത്തുള്ള ഉദാരമതികളുടെ സംഭാവനയുടെ ഭാഗമായി നമുക്ക് ലഭിച്ചതാണന്നും അവര്‍ പറഞ്ഞു.

എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദ് ,പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ഗ്രാമപഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീനി മനത്താനത്ത്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് അഡ്വ: കെ.കെ. രാജന്‍, കോളേജ് യൂനിയന്‍ ചെയര്‍മാന്‍ കെ.പി അഭിനന്ദ് എന്നിവര്‍ സംസാരിച്ചു.

എം.കുഞ്ഞമ്മത് , കെ. മധുകൃഷ്ണന്‍, യൂസഫ് കോറോത്ത്, ആര്‍.കെ മുനീര്‍, പി മോനിഷ, പ്രകാശന്‍ കിഴക്കയില്‍, പി.കെ.എം. ബാലകൃഷ്ണ്‍, രാഗേഷ് തറമല്‍, മനോജ് ആവള, രാജീവ് തോമസ്, തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ ഡോ കെ.ലിയ സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ.കെ.പി പ്രിയദര്‍ശന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276338/golden-jubilee-celebrations-have-begun-at-ckg-m-government-college)