---
title: "റംസാന്‍ കിറ്റ് വിതരണം ചെയ്ത് കാരയാട് ശിഹാബ് തങ്ങള്‍ സ്മാരക ചാരിറ്റി ട്രസ്റ്റ് "
english_title: "Karayad Shihab Thangal Memorial Charity Trust distributes Ramzan kits"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276345/karayad-shihab-thangal-memorial-charity-trust-distributes-ramzan-kits"
published_at: "2025-03-13T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2abb879b18_kitt.JPG"
keywords: []
---

# റംസാന്‍ കിറ്റ് വിതരണം ചെയ്ത് കാരയാട് ശിഹാബ് തങ്ങള്‍ സ്മാരക ചാരിറ്റി ട്രസ്റ്റ് 

> **Lead Summary:** **അരിക്കുളം **: കാരയാട് ശിഹാബ് തങ്ങള്‍ സ്മാരക ചാരിറ്റി ട്രസ്റ്റ് പടിഞ്ഞാറയില്‍ സമീര്‍ സ്മാരക യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ റംസാന്‍ കിറ്റ് വിതരണം ചെയ്തു.

## Article Content

**അരിക്കുളം **: കാരയാട് ശിഹാബ് തങ്ങള്‍ സ്മാരക ചാരിറ്റി ട്രസ്റ്റ് പടിഞ്ഞാറയില്‍ സമീര്‍ സ്മാരക യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ റംസാന്‍ കിറ്റ് വിതരണം ചെയ്തു.

മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ അസീസ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനമാണ് മുസ്ലിം ലീഗിന്റെ മുഖമുദ്രയെന്ന് അദ്ദേഹം പ്രസ്താവിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ഇ.കെ അഹമദ് മൗലവി അധ്യക്ഷത വഹിച്ചു.

അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.വി.എം ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട സി.പി.എ അസീസിനുള്ള ഉപഹാര സമര്‍പ്പണം, സൗദി കെഎംസിസി ഈസ്റ്റേണ്‍ പ്രോവിന്‍സ് ഓര്‍ഗനൈസിംഗ് സെക്രട്ടറി റഹ്‌മാന്‍ കാരയാട് നിര്‍വ്വഹിച്ചു.

പേരാമ്പ്ര മണ്ഡലം വനിത ലീഗ് പ്രസിഡണ്ട് ഷര്‍മിന കോമത്ത്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി പി.വി ഷംസുദ്ദീന്‍, വനിത ലീഗ് മണ്ഡലം സെക്രട്ടറി സീനത്ത് വടക്കയില്‍, പി.പി. അബ്ദുള്‍ ഹമീദ്, വി.പി സാദിഖ്, സി.കെ. നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബഷീര്‍ വടക്കയില്‍ സ്വാഗതവും എന്‍.എം യൂസഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276345/karayad-shihab-thangal-memorial-charity-trust-distributes-ramzan-kits)