---
title: " ഹോമിയോ ഡിസ്പന്‍സറി മാറ്റാനുള്ള പഞ്ചായത്തിന്റെ തീരുമാനം പിന്‍വലിക്കണം, ആക്ഷന്‍ കമ്മിറ്റി"
english_title: "Panchayat's decision to shift homeopathy dispensary should be withdrawn, says action committee at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276354/panchayats-decision-to-shift-homeopathy-dispensary-should-be-withdrawn-says-action-committee-at-perambra"
published_at: "2025-03-13T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2ba5ad17b1_homiyo.jpg"
keywords: []
---

#  ഹോമിയോ ഡിസ്പന്‍സറി മാറ്റാനുള്ള പഞ്ചായത്തിന്റെ തീരുമാനം പിന്‍വലിക്കണം, ആക്ഷന്‍ കമ്മിറ്റി

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഹോമിയോ ഡിസ്പന്‍സറി മാറ്റാനുള്ള പഞ്ചായത്തിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഹോമിയോ ഡിസ്പന്‍സറി മാറ്റാനുള്ള പഞ്ചായത്തിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

ഇവിടെ കെട്ടിടം നിര്‍മ്മിക്കാനായി സ്വകാര്യ വ്യക്തി സൗജന്യമായി സ്ഥലം വിട്ടു നല്‍കിയിരുന്നെന്നും ഇവിടെ കെട്ടിടം നിര്‍മിക്കാതെ അവിടെ നിന്ന് മാറ്റാന്‍ ഗ്രാമപഞ്ചായത്ത് എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു.

കെ. പത്മനാഭന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വാര്‍ഡ് അംഗം സല്‍മ നന്മനക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ.എം. ബാലകൃഷ്ണന്‍, കെ.പി. റസാക്ക്, കെ.പി. യൂസഫ്, സി.പി. ഹമീദ്, എ.കെ. സജീന്ദ്രന്‍, സി.പി. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276354/panchayats-decision-to-shift-homeopathy-dispensary-should-be-withdrawn-says-action-committee-at-perambra)