---
title: "വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക അടയ്ക്കണം"
english_title: "Water charge arrears must be paid"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276368/water-charge-arrears-must-be-paid"
published_at: "2025-03-13T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2c489a9d74_watter.jpg"
keywords: []
---

# വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക അടയ്ക്കണം

> **Lead Summary:** **പേരാമ്പ്ര: **വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക നിവാരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേരള ജല അതോറിറ്റി പേരാമ്പ്ര പിഎച്ച് സബ് ഡിവിഷനു കീഴില്‍ കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളുടെ കണക്ഷന്‍ വിച്ഛേദിക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്.

## Article Content

**പേരാമ്പ്ര: **വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക നിവാരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേരള ജല അതോറിറ്റി പേരാമ്പ്ര പിഎച്ച് സബ് ഡിവിഷനു കീഴില്‍ കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളുടെ കണക്ഷന്‍ വിച്ഛേദിക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്.

കുടിശ്ശിക തുക അടവാക്കാത്ത ഉപഭോക്താക്കളുടെ 52-ഓളം കണക്ഷന്‍ ഇതിനോടകം വിച്ഛേദിച്ചു കഴിഞ്ഞിട്ടുണ്ട്. കുടിശ്ശിക വരുത്തിയ ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് തുക അടവാക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

കുടിശ്ശിക തുക അടവാക്കാത്തപക്ഷം മറ്റൊരു അറിയിപ്പ് ഇല്ലാതെ കണക്ഷന്‍ വിച്ഛേദിക്കുന്നതായിരിക്കുമെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276368/water-charge-arrears-must-be-paid)