---
title: "മാതൃഭാഷാ ദിനത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ച് പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂള്‍"
english_title: "Perambra Olive Public School organizes Mother Language Day events"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27640/perambra-olive-public-school-organizes-mother-language-day-events"
published_at: "2022-02-21T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213a5a63bafe_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മാതൃഭാഷാ ദിനത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ച് പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂള്‍

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ലോക മാതൃഭാഷാ ദിനം ആഘോഷിച്ചു. മാതൃഭാഷാ ദിനത്തില്‍ മാതൃഭൂമി സീഡ് ക്ലബും മലയാളം ക്ലബും സംയോജിച്ചു കൊണ്ട് വിവിധ പരിപാടികള്‍ നടത്തി.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ലോക മാതൃഭാഷാ ദിനം ആഘോഷിച്ചു. മാതൃഭാഷാ ദിനത്തില്‍ മാതൃഭൂമി സീഡ് ക്ലബും മലയാളം ക്ലബും സംയോജിച്ചു കൊണ്ട് വിവിധ പരിപാടികള്‍ നടത്തി.

മാതൃഭാഷാ പ്രതിജ്ഞ, അക്ഷര വൃക്ഷം തയ്യാറാക്കല്‍ എന്നിവ സംഘടിപ്പിച്ചു. പഴഞ്ചൊല്‍ പതിപ്പ് പ്രിന്‍സി പി.രാജന്‍ പ്രകാശനം ചെയ്തു.

മലയാള വിഭാഗം അധ്യാപകരായ കെ രാജീവന്‍, വിഷ്ണുമായ എന്നിവര്‍ സംസാരിച്ചു. സീഡ് കോര്‍ഡിനേറ്ററും മലയാള വിഭാഗം അധ്യാപികയുമായ മിനി ചന്ദ്രന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27640/perambra-olive-public-school-organizes-mother-language-day-events)