---
title: " ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിക്ക് അഭിവാദ്യമര്‍പ്പിച്ച് കര്‍ഷക നേതാവ് രാജന്‍ വര്‍ക്കി"
english_title: "Farmer leader Rajan Varkey greets the Chakkittapara Panchayat Administrative Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276490/farmer-leader-rajan-varkey-greets-the-chakkittapara-panchayat-administrative-committee"
published_at: "2025-03-14T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d3c452cbb2f_varkki.jpg"
keywords: []
---

#  ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിക്ക് അഭിവാദ്യമര്‍പ്പിച്ച് കര്‍ഷക നേതാവ് രാജന്‍ വര്‍ക്കി

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിക്ക് കര്‍ഷക നേതാവ് രാജന്‍ വര്‍ക്കി അഭിവാദ്യമര്‍പ്പിച്ചു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിക്ക് കര്‍ഷക നേതാവ് രാജന്‍ വര്‍ക്കി അഭിവാദ്യമര്‍പ്പിച്ചു.

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുമെന്ന് പ്രഖ്യാപിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് പരസ്യമായ ആദ്യ പിന്തുണ അറിയിച്ച് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും ചക്കിട്ടപാറ പഞ്ചായത്ത് കാര്‍ഷിക വികസന സമിതി അംഗവുമായ രാജന്‍ വര്‍ക്കി എത്തിയത്.

മലയോര കര്‍ഷകരുടെ പ്രതീകമായി തലയില്‍ പാളത്തൊപ്പി വെച്ച് പ്ലക്കാര്‍ഡുമായി പഞ്ചായത്ത് ഓഫീനു മുന്നില്‍ എത്തിയായിരുന്നു രാജന്‍ വര്‍ക്കി അഭിവാദ്യം അറിയിച്ചത്.

ഭരണ സമിതിയുടെയും പാനല്‍ ഷൂട്ടര്‍മാരുടെയും സംയുക്ത യോഗം ചേരുന്നതിനു മുമ്പായിരുന്നു അഭിവാദ്യമര്‍പ്പിക്കല്‍ പരിപാടി. ചക്കിട്ടപാറ പഞ്ചായത്ത് ഉയര്‍ത്തിയ ജനകീയ വിഷയം ഏറ്റെടുത്ത് കക്ഷി രാഷ്ട്രീയത്തിനധീതമായി എല്ലാവരും രംഗത്തു വരണമെന്ന് രാജന്‍ വര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞു.

വന്യമൃഗ ശല്യത്തിനെതിരെ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള വനം ഉദ്യോഗസ്ഥരുടെ നിലപാടിലുള്ള പ്രതിഷേധവും ഇതോടൊപ്പം അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276490/farmer-leader-rajan-varkey-greets-the-chakkittapara-panchayat-administrative-committee)