---
title: "പോത്തിന്റെ കുത്തേറ്റ് 3 പേര്‍ക്ക് പരുക്ക്"
english_title: "3 people injured in buffalo attack at kakkodi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276500/3-people-injured-in-buffalo-attack-at-kakkodi"
published_at: "2025-03-14T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d3cb738de59_bufello.jpg"
keywords: []
---

# പോത്തിന്റെ കുത്തേറ്റ് 3 പേര്‍ക്ക് പരുക്ക്

> **Lead Summary:** ബാലുശ്ശേരി: പോത്തിന്റെ കുത്തേറ്റ് 3 പേര്‍ക്ക് പരുക്ക്. കക്കോടി കുമാരസ്വാമി റോഡില്‍ ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. അറക്കാന്‍ കൊണ്ടുവന്ന പോത്ത് ചാടിപ്പോവുകയായിരുന്നു.

## Article Content

ബാലുശ്ശേരി: പോത്തിന്റെ കുത്തേറ്റ് 3 പേര്‍ക്ക് പരുക്ക്. കക്കോടി കുമാരസ്വാമി റോഡില്‍ ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. അറക്കാന്‍ കൊണ്ടുവന്ന പോത്ത് ചാടിപ്പോവുകയായിരുന്നു.

റോഡിലൂടെ നടന്നു പോവുകയായിരുന്ന 3 പേര്‍ക്കാണ് പോത്തിന്റെ കുത്തേറ്റത്. പരുക്കേറ്റ ഇവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276500/3-people-injured-in-buffalo-attack-at-kakkodi)