---
title: "പേരാമ്പ്ര സ്വദേശിനി ക്രിസ്സ ബിനോ പാടിയ ഗാനം ലോകശ്രദ്ധ നേടി"
english_title: "The song sung by Perambra native Krissa Bino has gained worldwide attention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276524/the-song-sung-by-perambra-native-krissa-bino-has-gained-worldwide-attention"
published_at: "2025-03-14T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d3e635360c1_krizza.jpg"
keywords: []
---

# പേരാമ്പ്ര സ്വദേശിനി ക്രിസ്സ ബിനോ പാടിയ ഗാനം ലോകശ്രദ്ധ നേടി

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര സ്വദേശിനി ക്രിസ്സ ബിനോ പാടിയ മ്യൂസിക് ആല്‍ബം ലോകശ്രദ്ധ നേടി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര സ്വദേശിനി ക്രിസ്സ ബിനോ പാടിയ മ്യൂസിക് ആല്‍ബം ലോകശ്രദ്ധ നേടി.

വിദേശരാജ്യങ്ങളിലും ട്രെന്‍ഡിംഗ് ആണ് ക്രിസ്റ്റയുടെ ഗാനം. ഒട്ടേറെ രാജ്യങ്ങളില്‍ നിന്ന് അഭിനന്ദനങ്ങള്‍ അറിയിച്ചു ആളുകള്‍ വിളിക്കുന്നുണ്ട് എന്നും, ഇത് തന്റെ മൂന്നാമത്തെ ആല്‍ബം സോങ് ആണ് എന്നും മുന്‍പ് മാനവരക്ഷകന്‍, എന്‍ സ്‌നേഹനാഥന്‍ എന്നീ ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട് എന്നും തുടര്‍ന്നും മനോഹരമായ പാട്ടുകള്‍ ഒരുക്കുമെന്നും ക്രിസ്റ്റ പറഞ്ഞു.

തന്നെ നെഞ്ചിലേറ്റിയ എല്ലാ പ്രിയപ്പെട്ടവരോടും നന്ദി അറിയിക്കുന്നുവെന്നും ക്രിസ്സ ബിനോ അറിയിച്ചു.

ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സിസ്റ്റര്‍ റോസ് മരിയയും മ്യൂസിക് ചെയ്തിരിക്കുന്നത് ഫാ. രാജു അഗസ്റ്റിനും ആണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276524/the-song-sung-by-perambra-native-krissa-bino-has-gained-worldwide-attention)