---
title: "നോഡല്‍ അധ്യാപക ശാക്തീകരണ പരിശീലനം സംഘടിപ്പിച്ചു"
english_title: "Nodal teacher empowerment training organized at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276559/nodal-teacher-empowerment-training-organized-at-perambra"
published_at: "2025-03-14T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d403b0b9c9a_tp.JPG"
keywords: []
---

# നോഡല്‍ അധ്യാപക ശാക്തീകരണ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര : **സമഗ്ര ശിക്ഷ കേരള, കോഴിക്കോട്, ബിആര്‍സി പേരാമ്പ്രയുടെ നേതൃത്വത്തില്‍ നോഡല്‍ അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. പൊതുവിദ്യാലയങ്ങളില്‍ ഇന്‍ക്ലൂസീവ് എഡ്യുക്കേഷന്റെ ഭാഗമായി പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നത്.

## Article Content

**പേരാമ്പ്ര : **സമഗ്ര ശിക്ഷ കേരള, കോഴിക്കോട്, ബിആര്‍സി പേരാമ്പ്രയുടെ നേതൃത്വത്തില്‍ നോഡല്‍ അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. പൊതുവിദ്യാലയങ്ങളില്‍ ഇന്‍ക്ലൂസീവ് എഡ്യുക്കേഷന്റെ ഭാഗമായി പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നത്.

പേരാമ്പ്ര ബിആര്‍സി പരിധിയിലെ 78 വിദ്യാലയങ്ങളിലെ അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ: എ.കെ അബ്ദുള്‍ ഹക്കിം മുഖ്യാതിഥിയായി.

പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ്, പിഇസി കണ്‍വീനര്‍ പി.പി ആനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ ഷാജിമ സ്വാഗതവും ബിആര്‍സി ട്രെയിനര്‍ ടി.കെ നൗഷാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276559/nodal-teacher-empowerment-training-organized-at-perambra)