---
title: "വിമുക്തി കേഡറ്റുകള്‍ക്ക് അനുമോദനവുമായി ഐഎന്‍എല്‍ കുറ്റ്യാടി മണ്ഡലം കമ്മിറ്റി"
english_title: "INL Kuttiyadi Mandal Committee congratulates Vimukthi Cadets at kuttiyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276577/inl-kuttiyadi-mandal-committee-congratulates-vimukthi-cadets-at-kuttiyadi"
published_at: "2025-03-14T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d410723ef67_vimukthi.JPG"
keywords: []
---

# വിമുക്തി കേഡറ്റുകള്‍ക്ക് അനുമോദനവുമായി ഐഎന്‍എല്‍ കുറ്റ്യാടി മണ്ഡലം കമ്മിറ്റി

> **Lead Summary:** **കുറ്റ്യാടി : **വിമുക്തി കേഡറ്റുകള്‍ക്ക് ഐഎന്‍എല്‍ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ അനുമോദനം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌കരിച്ച് മറ്റു വിദ്യാലയങ്ങള്‍ക്ക് മാതൃകയാക്കാവുന്ന തരത്തില്‍ സംസ്ഥാനത്ത് ആദ്യമായി വിമുക്തി ക്ലബ്ബിന് കീഴില്‍ കേഡറ്റ് രൂപവല്‍ക്കരിച്ച് മാതൃകയായിരിക്കുകയാണ് ആയഞ്ചേരി റഹ്‌മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

## Article Content

**കുറ്റ്യാടി : **വിമുക്തി കേഡറ്റുകള്‍ക്ക് ഐഎന്‍എല്‍ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ അനുമോദനം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌കരിച്ച് മറ്റു വിദ്യാലയങ്ങള്‍ക്ക് മാതൃകയാക്കാവുന്ന തരത്തില്‍ സംസ്ഥാനത്ത് ആദ്യമായി വിമുക്തി ക്ലബ്ബിന് കീഴില്‍ കേഡറ്റ് രൂപവല്‍ക്കരിച്ച് മാതൃകയായിരിക്കുകയാണ് ആയഞ്ചേരി റഹ്‌മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

കുറ്റ്യാടി മണ്ഡലം കമ്മിറ്റി ലഹരി മുക്ത വാരാചരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു അനുമോദനം നല്‍കിയത്.  പ്രധാനധ്യാപകന്‍ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. അനുമോദന ചടങ്ങില്‍ വിമുക്തി കണ്‍വീനര്‍ അസീസ് അധ്യക്ഷത വഹിച്ചു.

സ്‌കൂളിനുള്ള സ്‌നേഹോപഹാരം വിമുക്തി കേഡറ്റുകളുടെയും പ്രധാനധ്യാപകന്റെയും സാന്നിധ്യത്തില്‍ ഐഎന്‍എല്‍ കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് കെ.കെ നൗഷാദില്‍ നിന്ന് വിമുക്തി ക്ലബ്ബ് കണ്‍വീനര്‍ അസീസ് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276577/inl-kuttiyadi-mandal-committee-congratulates-vimukthi-cadets-at-kuttiyadi)