---
title: "അക്ഷരമുറ്റം സന്ദര്‍ശിക്കാന്‍ വീണ്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തി"
english_title: "Students came again to visit the Akshara Muttam at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276642/students-came-again-to-visit-the-akshara-muttam-at-perambra"
published_at: "2025-03-14T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d46efff030e_assett.jpg"
keywords: []
---

# അക്ഷരമുറ്റം സന്ദര്‍ശിക്കാന്‍ വീണ്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തി

> **Lead Summary:** **പേരാമ്പ്ര : **തങ്ങളുടെ വീട്ടുമുറ്റങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും അറിവ് തേടുന്നവര്‍ക്കുമായി തുറന്ന് വെച്ച് കൊണ്ട് പേരാമ്പ്രയിലെ വിദ്യാഭ്യാസ സാംസ്‌ക്കാരിക സംഘടനയായ അസറ്റ് പ്രവര്‍ത്തകര്‍ ആരംഭിച്ച വായന മുറ്റം സന്ദര്‍ശിക്കാന്‍ ദൂരങ്ങള്‍ താണ്ടി അടുക്കത്ത് എംഎഎം യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തി.

## Article Content

**പേരാമ്പ്ര : **തങ്ങളുടെ വീട്ടുമുറ്റങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും അറിവ് തേടുന്നവര്‍ക്കുമായി തുറന്ന് വെച്ച് കൊണ്ട് പേരാമ്പ്രയിലെ വിദ്യാഭ്യാസ സാംസ്‌ക്കാരിക സംഘടനയായ അസറ്റ് പ്രവര്‍ത്തകര്‍ ആരംഭിച്ച വായന മുറ്റം സന്ദര്‍ശിക്കാന്‍ ദൂരങ്ങള്‍ താണ്ടി അടുക്കത്ത് എംഎഎം യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തി.

അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടിയുടെ കടിയങ്ങാട്ടെ വീട്ടുമുറ്റത്ത് ഒരുക്കിയ വായന മുറ്റത്താണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. വിദ്യാലയത്തിലെ 50 ല്‍ പരം വിദ്യാര്‍ത്ഥികളും അധ്യാപകരും എത്തിച്ചേര്‍ന്നത് അറിവിന്റെ മറ്റൊരു ലോകത്തേക്ക്. ഇവിടെ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ മധുരവുമായി അസറ്റ് ചെയര്‍മാന്‍ തന്നെ കവാടത്തില്‍ കാത്തിരിപ്പുണ്ടായിരുന്നു.

വായനയെ അറിയുക എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തിലെ ലൈബ്രറി ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ വായന മുറ്റം സന്ദര്‍ശിച്ചത്. മലപ്പുറം ജില്ല വിജയഭേരി കോഡിനേറ്റര്‍ ടി സലീം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

അടുക്കത്ത് എംഎഎം യുപി സ്‌കൂള്‍ പ്രധാനാധ്യാപിക കെ.സി. സുമതി, അധ്യാപകരായ എ നബീല്‍, സൗഫി താഴക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി. മണിക്കുറുകളോളം വായനാ മുറ്റത്ത് ചെലവഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ലൈബ്രറിയിലേക്ക് അസറ്റ് വായനാമുറ്റം പുസ്തകങ്ങള്‍ കൈമാറി. വിദ്യാര്‍ത്ഥികള്‍ മനസ് നിറഞ്ഞ്തിരിച്ചു പോയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276642/students-came-again-to-visit-the-akshara-muttam-at-perambra)