പേരാമ്പ്ര: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നേടിയ പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ പി.സി പ്രേമന് നാടിന്റെ ആദരം. വാദ്യ മേളങ്ങളോട് കൂടി വാളിയില്‍ കണാരേട്ടന്‍ സ്മാരക മന്ദിരത്തില്‍ നിന്നും ഘോഷയാത്രയോട് കൂടി പിസി പ്രേമനെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു.

പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ പി.സി പ്രേമനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ചെയര്‍മാന്‍ കെ.എം ഷാജി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ആര്‍ രാഘവന്‍, ടി മനോജ്, എന്‍.കെ വത്സന്‍, കുന്നത്ത് അനിത, ബി.ബി ബിനീഷ്, ടി.വി ബാബു, ആര്‍ നിഷ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ സ്വാഗത സംഘം കണ്‍വീനര്‍ പി ദിനേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം വിനോദന്‍ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുന്ന ആംസിസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച കാന്താരി തിയേറ്റേഴ്‌സിന്റെ ചിലന്തി എന്ന നാടകവും അരങ്ങേറി.
P.C. Preman, who won the President's Distinguished Service Award, is honored by the nation at perambra