പേരാമ്പ്ര : ചേനോളി കണ്ണമ്പത്ത് പാറ കരിയാത്തന്‍ ക്ഷേത്രത്തിലെ മോഷണം നടത്തിയ പ്രതിയെ പിടികൂടണമെന്ന് ക്ഷേത്ര ജനകീയ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മാര്‍ച്ച് 10 തിങ്കളാഴ്ചയാണ് ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന നിലയില്‍ കണ്ടെത്തിയത്. അന്ന് വൈകിട്ട് ക്ഷേത്രത്തില്‍ വിളക്ക് വെക്കാന്‍ എത്തിയ വ്യക്തിയാണ് ഭണ്ഡാരം തുറന്ന നിലയില്‍ കണ്ടത്.

പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സംഭവത്തിലെ ദുരൂഹത അകറ്റണമെന്നും ഭക്തജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ക്ഷേത്ര ജനകീയ സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ കെ.എം. ശ്രീലേഷ് അധ്യക്ഷത വഹിച്ചു. എ.പി. ഉണ്ണികൃഷ്ണന്‍, കെ.സി. രാഹുല്‍, രജീഷ് മാക്കുഴിയില്‍, കെ.സി. ഷിജു എന്നിവര്‍ സംസാരിച്ചു.
Temple theft; Temple People's Protection Committee demands arrest of accused at perambra