ചങ്ങരോത്ത് : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് അംഗീകരിച്ചു. 64,96,23,524 കോടി രൂപ വരവും, 64,67,50,848 ചെലവും, 1,62,36,758 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അംഗീകരിച്ചു. വൈസ് പ്രസിഡണ്ട് ടി.പി റീന ബഡ്ജറ്റ് അവതരിപ്പിച്ചു.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ സുസ്ത്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമാക്കിയുള്ള ബഡ്ജറ്റില്‍, ദീര്‍ഘവീക്ഷണതോടെയുള്ള വികസനതന്ത്രവും, നയസമീപനവും, നവീന ആശയവും ഉള്‍കൊള്ളുന്നു. കാര്‍ഷിക മേഖലക്ക് പ്രത്യേക പരിഗണന കൊടുക്കുമ്പോള്‍ തന്നെ ഈ വര്‍ഷം ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുകയാണ്.
എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സ്‌കൂള്‍ ബസ് നല്‍കുന്ന പദ്ധതി നടപ്പിലാക്കും, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രംഗത്ത് 22 കോടി രൂപ ചെലവഴിക്കും, ഭവന രഹിതരുടെ ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും വീട് നല്‍കാന്‍ തുക കണ്ടെത്തും, കുടുംബാരോഗ്യ കേന്ദ്രത്തിന് 4 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കും, ഗ്രാമീണ റോഡ് നിര്‍മ്മാണ മേഖലയില്‍ 4.5 കോടി രൂപ ചെലവഴിക്കും, പന്തിരിക്കരയില്‍ വയോജന പാര്‍ക്ക് നിര്‍മ്മിക്കും, കടിയങ്ങാട് സിഎച്ച് മുഹമ്മദ് കോയ സ്മാരക ലൈബ്രറി ഡിജിറ്റല്‍ ലൈബ്രറിയായി ഉയര്‍ത്തും.
കടിയങ്ങാട്, കന്നാട്ടി, പന്തിരിക്കര, കല്ലൂര്‍ എന്നിവിടങ്ങളില്‍ ഗ്രാമീണകളിക്കളം ഒരുക്കും, ഹോമിയോ ആശുപത്രിക്ക് സ്വന്തം കെട്ടിടം ഒരുക്കും, ഗ്രാമ പഞ്ചായത്ത് ഓഫീസ് അധുനിക രീതിയില്‍ നവീകരിക്കും, യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി. എം. സ്റ്റീഫന്‍ സ്വാഗതം പറഞ്ഞു.
Changaroth Gram Panchayat budget approved