---
title: " ഇന്റര്‍നാഷണല്‍ മോണ്ടിസോറി ലാബ് കുറ്റ്യാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു "
english_title: "International Montessori Lab begins operations in Kuttiadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/277090/international-montessori-lab-begins-operations-in-kuttiadi"
published_at: "2025-03-17T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d7f34d0b7c5_mondi.JPG"
keywords: []
---

#  ഇന്റര്‍നാഷണല്‍ മോണ്ടിസോറി ലാബ് കുറ്റ്യാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു 

> **Lead Summary:** **കുറ്റ്യാടി :** ഇന്റര്‍നാഷണല്‍ മോണ്ടിസോറി ലാബ് കുറ്റ്യാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ സഹറ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്റെയും നാഷണല്‍ സ്‌കില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെയും നേതൃത്വത്തില്‍ കുറ്റ്യാടി സയന്‍സ് ഗേറ്റില്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ലാബ് ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി :** ഇന്റര്‍നാഷണല്‍ മോണ്ടിസോറി ലാബ് കുറ്റ്യാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ സഹറ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്റെയും നാഷണല്‍ സ്‌കില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെയും നേതൃത്വത്തില്‍ കുറ്റ്യാടി സയന്‍സ് ഗേറ്റില്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ലാബ് ഉദ്ഘാടനം ചെയ്തു.

പ്രീപ്രൈമറി മോണ്ടിസോറി ടീച്ചിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവതികള്‍ക്കും കെജി വിദ്യാര്‍ത്ഥികള്‍ക്കും നല്ല നിലയില്‍ കരിയര്‍ വികസിപ്പിച്ചെടുക്കാന്‍ പറ്റുന്ന രൂപത്തിലാണ് ലാബിന്റെ പ്രവര്‍ത്തനം. അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിട്യൂഷന്‍ (ASMI)സ്റ്റേറ്റ് കണ്‍വീനര്‍ ഷാഫി അട്ടേരി ലാബ് ഉദ്ഘാടനം ചെയ്തു.

അല്‍ സഹറ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍ ചെയര്‍മാന്‍ യൂസുഫ് പള്ളിയത്ത് അധ്യക്ഷ വഹിച്ചു. അഡ്വക്കേറ്റ് ഐ. രാജന്‍, വി ഷിഗേശ്, ലൈല, എന്‍ സമീറ, കെ സുഹൈല്‍, ഷംന റെജിനാസ്, ഫാത്തിമ ഹുമൈറ, സജില, അസിമാ, സൈനബ, തന്‍സില, നസ്രിയ , ശുറൂക്, വിനോളിയ & ഷഫീറ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/277090/international-montessori-lab-begins-operations-in-kuttiadi)