---
title: "ഹസ്ത പുരസ്‌കാര സമര്‍പ്പണം നടത്തി "
english_title: "Hasta Award Presentation at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/277139/hasta-award-presentation-at-perambra"
published_at: "2025-03-17T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d839f8dfc32_pus.jpg"
keywords: []
---

# ഹസ്ത പുരസ്‌കാര സമര്‍പ്പണം നടത്തി 

> **Lead Summary:** **പേരാമ്പ്ര :** പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ആര്‍.പി രവീന്ദ്രന്റെ സ്മരണക്കായി ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര ഏര്‍പ്പെടുത്തിയ പ്രഥമ ഹസ്ത പുരസ്‌കാരം മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുരസ്‌കാര ജേതാവ് അഡ്വ ടി സിദ്ദിഖ് എംഎല്‍എയ്ക്ക് കൈമാറി. മുണ്ടക്കൈ ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ചെയ്ത പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ടി സിദ്ദിഖിന് പുരസ്‌കാരം നല്‍കിയത്.

## Article Content

**പേരാമ്പ്ര :** പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ആര്‍.പി രവീന്ദ്രന്റെ സ്മരണക്കായി ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര ഏര്‍പ്പെടുത്തിയ പ്രഥമ ഹസ്ത പുരസ്‌കാരം മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുരസ്‌കാര ജേതാവ് അഡ്വ ടി സിദ്ദിഖ് എംഎല്‍എയ്ക്ക് കൈമാറി. മുണ്ടക്കൈ ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ചെയ്ത പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ടി സിദ്ദിഖിന് പുരസ്‌കാരം നല്‍കിയത്.

ടി സിദ്ദിഖ് പുതു തലമുറക്ക് പ്രചോദനമായ രാഷ്ടീയ നേതാവാണ്, വയനാട് പ്രകൃതി ദുരന്തത്തില്‍ അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്, വയനാടിന്റെ നിലനില്പിനായി ശാശ്വതമായ ഒരു മാസ്റ്റര്‍ പ്ലാന്‍ തന്നെ ഉണ്ടാകണം - മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.

പ്രശസ്ത എഴുത്തുകാരന്‍ യു.കെ കുമാരന്‍, പ്രസാധകന്‍ പ്രതാപന്‍ തായാട്ട്, മുന്‍ പിഎസ്‌സി അംഗം ആര്‍.എസ് പണിക്കര്‍, കെ ബാലനാരായണന്‍, കെ.എം ഉമ്മര്‍, ഇ അശോകന്‍, രാജേഷ് കീഴരിയൂര്‍, കെ.കെ വിനോദന്‍, കാവില്‍ പി മാധവന്‍, കെ മധുകൃഷ്ണന്‍, കെ പ്രദീപന്‍ , ബാബു ചാത്തോത്ത്, ഇ.എം പത്മിനി, കെ ഇമ്പിച്ചി ആലി, മനോജ് എടാണി, കെ.സി ഗോപാലന്‍, കെ.പി വേണുഗോപാല്‍, എന്‍.പി വിജയന്‍, എസ് സുനന്ദ്, നളിനി നല്ലൂര്‍, ഇ സുജാത, പി.എസ് സുനില്‍കുമാര്‍, വി ആലിസ് മാത്യു, വി.വി ദിനേശന്‍, പി.സി കുഞ്ഞമ്മദ്, പി.എം പ്രകാശന്‍, ഷിജു കെ ദാസ്, പി ഷിജിന എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ഒ.എം രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.വി ശശികുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/277139/hasta-award-presentation-at-perambra)