---
title: "വൃന്ദാവനം പ്രീ പ്രൈമറി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു "
english_title: "Vrindavan Pre-Primary School organized the entrance ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27771/vrindavan-pre-primary-school-organized-the-entrance-ceremony"
published_at: "2022-02-22T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62149fef86250_0000 WATERMARK.jpg"
keywords: []
---

# വൃന്ദാവനം പ്രീ പ്രൈമറി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** വൃന്ദാവനം എയുപി സ്‌കൂള്‍ പ്രീ പ്രൈമറി പ്രവേശനോത്സവം സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു. പ്രതാപന്‍ നടുക്കണ്ടി അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** വൃന്ദാവനം എയുപി സ്‌കൂള്‍ പ്രീ പ്രൈമറി പ്രവേശനോത്സവം സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു. പ്രതാപന്‍ നടുക്കണ്ടി അധ്യക്ഷത വഹിച്ചു.

ഇ.കെ. അയ്യൂബ്, ഗോകുല, ദീപ, കെ. അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നഴ്‌സറി കുട്ടികളുടെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍ അരങ്ങേറി. വി.കെ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. സജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27771/vrindavan-pre-primary-school-organized-the-entrance-ceremony)