---
title: "കൂനിയോട് ജിഎല്‍പി സ്‌ക്കൂളില്‍ പ്രവേശനോത്സവവും വിളവെടുപ്പും കുരുന്നുകള്‍ക്ക് ആവേശമായി "
english_title: "The children were excited about the entrance ceremony and harvest at the GLP School in Cooney"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27803/the-children-were-excited-about-the-entrance-ceremony-and-harvest-at-the-glp-school-in-cooney"
published_at: "2022-02-22T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214c3a02738f_0000 WATERMARK.jpg"
keywords: []
---

# കൂനിയോട് ജിഎല്‍പി സ്‌ക്കൂളില്‍ പ്രവേശനോത്സവവും വിളവെടുപ്പും കുരുന്നുകള്‍ക്ക് ആവേശമായി 

> **Lead Summary:** **കടിയങ്ങാട് : **കൂനിയോട് ജിഎല്‍പി സ്‌ക്കൂളില്‍ പ്രവേശനോത്സവവും വിളവെടുപ്പും കുരുന്നുകള്‍ക്ക് ആവേശമായി. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് അംഗം കെ.വി. അശോകന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് സനില വിനീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**കടിയങ്ങാട് : **കൂനിയോട് ജിഎല്‍പി സ്‌ക്കൂളില്‍ പ്രവേശനോത്സവവും വിളവെടുപ്പും കുരുന്നുകള്‍ക്ക് ആവേശമായി. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് അംഗം കെ.വി. അശോകന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് സനില വിനീഷ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര എഇഒയുടെ നിര്‍ദ്ദേശത്തില്‍ കാര്‍ഷിക ക്ലബ് ഭാരവാഹികളായ ബിന്ദു, ദീഷ്മ, ശാന്തിനി എന്നിവര്‍ നേതൃത്വം നല്‍കി. ഷീബ, കെ.എം. നാണു, ലിബിന, സെമീറ, സ്‌കൂള്‍ ലീഡര്‍ സി. ദേവിക കൃഷി ഓഫീസര്‍ പി.കെ. ജിജിഷ, മദര്‍ പിടിഎ പ്രസിഡന്റ് സുപര്‍ണ്ണ ദീപേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ച ചടങ്ങില്‍ ജമീല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27803/the-children-were-excited-about-the-entrance-ceremony-and-harvest-at-the-glp-school-in-cooney)