---
title: "എസ്ഡിപിഐ ഇഫ്താര്‍ സൗഹൃദ സംഗമം ശ്രദ്ധേയമായി"
english_title: "SDPI Iftar gathering was remarkable at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/278055/sdpi-iftar-gathering-was-remarkable-at-perambra"
published_at: "2025-03-21T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd47eceb68b_aef.JPG"
keywords: []
---

# എസ്ഡിപിഐ ഇഫ്താര്‍ സൗഹൃദ സംഗമം ശ്രദ്ധേയമായി

> **Lead Summary:** **പേരാമ്പ്ര :** എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഇഫ്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ദയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍.കെ റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. ബിജെപി സര്‍ക്കാര്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണെന്നും ഇതിനെതിരെ പൊതുജനം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര :** എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഇഫ്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ദയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍.കെ റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. ബിജെപി സര്‍ക്കാര്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണെന്നും ഇതിനെതിരെ പൊതുജനം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു നിശബ്ദമാക്കുകയാണെന്നും അതിന്റെ ഒടുവിലത്തെ ഇരയാണ് എം.കെ ഫൈസിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുമ്പോള്‍ മൗനം പാലിക്കുന്ന നിലപാട് ഫാഷിസ്റ്റ് സര്‍ക്കാരിന് അതിക്രമം തുടരാന്‍ പ്രചോദനമാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയണമെന്നും റഷീദ് ഉമരി പറഞ്ഞു.

എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എ.പി നാസര്‍, എസ്ഡിപിഐ ജില്ലാ പ്രവര്‍ത്തക സമിതി അംഗം കെ.പി മുഹമ്മത് അഷ്‌റഫ്, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാജന്‍ വര്‍ക്കി, വ്യാപാരി വ്യവസായി ഏകോപന സമിതിഒ.പി മുഹമ്മത്, മാനേജര്‍ ഡിഎന്‍ഒ പേരാമ്പ്ര സി.സലിം, അഡ്വ: കെ. മുഹമ്മത്, മനോരമ വിധു, എസിവി ബാലകൃഷ്ണന്‍, ഫോട്ടോഗ്രാഫര്‍ രാഹുല്‍, രാഷ്ട്രീയ -സാമുഹ്യ-സാംസ്‌കാരിക-ബിസിനസ്-മാധ്യമ രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.

മണ്ഡലം പ്രസിഡന്റ് നൗഷാദ് മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ടി.കെ. മാധവന്‍, സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് മുഹമ്മത് പേരാമ്പ്ര, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി, വ്യാപാരി വ്യവസായി സമിതി ബി.എം മുഹമ്മത്, എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാലന്‍ നടുവണ്ണൂര്‍, എസ്ഡിടിയു സംസ്ഥാന സമിതി അംഗം ഇസ്മയില്‍ കമ്മന, സുനില്‍കുമാര്‍ അരിക്കുളം, പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള വാളൂര്‍, ജമാഅത്തെ ഇസ്ലാമി ഏരിയ കോ- ഓഡിനേറ്റര്‍ പി.കെ മമ്മു, വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് എം.ടി അഷ്‌റഫ്, ബിഎസ്പി വാസു, ഹമീദ് കൂടത്താംകണ്ടി, ഐഎന്‍എല്‍ ആലിക്കുട്ടി എന്നിവര്‍ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് വി കുഞ്ഞമ്മത് സ്വാഗതവും പി.സി അഷ്‌റഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/278055/sdpi-iftar-gathering-was-remarkable-at-perambra)