---
title: "പേരാമ്പ്ര ഹൈസ്‌കൂള്‍ 1992 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു"
english_title: "Perambra High School 1992 SSLC Batch Alumni Organize Love Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27816/perambra-high-school-1992-sslc-batch-alumni-organize-love-meeting"
published_at: "2022-02-22T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214d98e7f95b_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര ഹൈസ്‌കൂള്‍ 1992 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ഹൈസ്‌കൂള്‍ 1992 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌നേഹസംഗമം 2022 എന്ന പരിപാടി സംഘടിപ്പിച്ചു. ജീവിതയാത്രയില്‍ ദുരിതമനുഭവിക്കുന്ന സഹപാഠി സുഹൃത്തുക്കളെ സഹായിക്കാനും കലാലയ ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയ ശേഷം വഴിപിരിഞ്ഞു പോയ സൗഹൃദ കൂട്ടായ്മ ഊട്ടിയുറപ്പിക്കാനും വേണ്ടിയാണ് സ്‌നേഹസംഗമം എന്ന പേരില്‍ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്. സ്‌നേഹ സംഗമത്തിന്റെ ഉദ്ഘാടനം മുഹമ്മദ് പേരാമ്പ്ര നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ഹൈസ്‌കൂള്‍ 1992 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌നേഹസംഗമം 2022 എന്ന പരിപാടി സംഘടിപ്പിച്ചു. ജീവിതയാത്രയില്‍ ദുരിതമനുഭവിക്കുന്ന സഹപാഠി സുഹൃത്തുക്കളെ സഹായിക്കാനും കലാലയ ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയ ശേഷം വഴിപിരിഞ്ഞു പോയ സൗഹൃദ കൂട്ടായ്മ ഊട്ടിയുറപ്പിക്കാനും വേണ്ടിയാണ് സ്‌നേഹസംഗമം എന്ന പേരില്‍ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്. സ്‌നേഹ സംഗമത്തിന്റെ ഉദ്ഘാടനം മുഹമ്മദ് പേരാമ്പ്ര നിര്‍വ്വഹിച്ചു.

കെ. റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ അധ്യാപിക സുലോചന മുഖ്യ അതിഥയായിരുന്നു. സ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് തലമുറകളെ കൈ പിടിച്ചു കൊണ്ടുപോയ മുന്‍ അധ്യാപികയായ സുലോചനയെയും പേരാമ്പ്രയുടെ കലാകാരനായ മുഹമ്മദ് പേരാമ്പ്രയെയും ചടങ്ങില്‍ ആദരിച്ചു.

സിറാജ് പേരാമ്പ്ര, പ്രമോദ് കൃഷ്ണ, അബു, രഞ്ജിത്, സെലീന, സുധീഷ്, അബ്ദുള്ള ലത്തീഫ്, ബിനുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രമോദ് പഞ്ചമി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈ.എം. സുനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27816/perambra-high-school-1992-sslc-batch-alumni-organize-love-meeting)