---
title: "ചെങ്ങോടുമല ; കോട്ടൂര്‍ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ യു.ഡി.എഫ് ഇറങ്ങി പോയി "
english_title: "chengodumala; The UDF walked out of the Kottur panchayat governing council meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27838/chengodumala-the-udf-walked-out-of-the-kottur-panchayat-governing-council-meeting"
published_at: "2022-02-22T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621501a6c8e39_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ചെങ്ങോടുമല ; കോട്ടൂര്‍ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ യു.ഡി.എഫ് ഇറങ്ങി പോയി 

> **Lead Summary:** ** കൂട്ടാലിട :** ചെങ്ങോടുമല വിഷയവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ കോട്ടൂര്‍ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്നും ഇറങ്ങിപോയി.

## Article Content

** കൂട്ടാലിട :** ചെങ്ങോടുമല വിഷയവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ കോട്ടൂര്‍ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്നും ഇറങ്ങിപോയി.

ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്താന്‍ ഡെല്‍റ്റ കമ്പനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് രണ്ടാം വാര്‍ഡ് മെംബര്‍ ടി.പി. ഉഷ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

അനധികൃതമായ പാരിസ്ഥിതികാനുമതി നേടാനുള്ള കമ്പനിയുടെ നീക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി പ്രാധാന്യമുള്ള ഈ മല സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നുമാണ് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെടുന്നത്.

യു.ഡി.എഫ് അംഗങ്ങളായ ഇ. അരവിന്ദാക്ഷന്‍, കെ.പി. മനോഹരന്‍, ടി.പി. ഉഷ, ബുഷറ മുച്ചൂട്ടില്‍, കെ.കെ. ഷംന, കൃഷ്ണന്‍ മണിലായില്‍, കെ. അതുല്യ എന്നിവരാണ് ഇറങ്ങി പോയത്.

പഞ്ചായത്തും സംസ്ഥാന സര്‍ക്കാരും ക്വാറി മാഫിയക്ക് വേണ്ടി നിലകൊളളുന്നതു കൊണ്ടാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതെന്ന് ഇ. അരവിന്ദാക്ഷന്‍ ആരോപിച്ചു.

എന്നാല്‍ പ്രമേയം അജണ്ടയില്‍ ഇല്ലാത്തതു കൊണ്ടാണ് അനുമതി നിഷേധിച്ചതെന്നും ചെങ്ങോടുമല സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി പോരാടാന്‍ ഭരണ സമിതി തയ്യാറാണെന്നും പ്രസിഡന്റ് സി.എച്ച്. സുരേഷ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27838/chengodumala-the-udf-walked-out-of-the-kottur-panchayat-governing-council-meeting)