---
title: "നരയംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു "
english_title: "Housewife dies of snake bite in Narayankulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27847/housewife-dies-of-snake-bite-in-narayankulam"
published_at: "2022-02-22T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215090f9bcf5_vvvv - Copy (3) - Copy copy.jpg"
keywords: []
---

# നരയംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു 

> **Lead Summary:** **കൂട്ടാലിട :** നരയംകുളം ഒതയോത്ത് ശങ്കരന്‍ നായരുടെ ഭാര്യ സുമതിഅമ്മ പാമ്പുകടിയേറ്റു മരിച്ചു. വീട്ടുമുറ്റത്തെ നടയില്‍ നിന്നാണ് ഞായറാഴ്ച്ച വൈകീട്ട് പാമ്പുകടിയേറ്റത്.

## Article Content

**കൂട്ടാലിട :** നരയംകുളം ഒതയോത്ത് ശങ്കരന്‍ നായരുടെ ഭാര്യ സുമതിഅമ്മ പാമ്പുകടിയേറ്റു മരിച്ചു. വീട്ടുമുറ്റത്തെ നടയില്‍ നിന്നാണ് ഞായറാഴ്ച്ച വൈകീട്ട് പാമ്പുകടിയേറ്റത്.

ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച്ച രാവിലെയോടെ മരണം സംഭവിച്ചു. അണലി ആണ് കടിച്ചതെന്ന് സംശയിക്കുന്നു.

മക്കള്‍ : സിന്ധു, സുധീഷ് (എക്‌സൈസ് ഓഫീസ് തിരുവനന്തപുരം). മരുമക്കള്‍ : പവിത്രന്‍ (കേരള പൊലീസ്), ചിഞ്ചു. സഹോദരങ്ങള്‍: ബാലചന്ദ്രന്‍, സാവിത്രി, പരേതനായ ഗംഗാധരന്‍. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27847/housewife-dies-of-snake-bite-in-narayankulam)