---
title: "കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ നാളെ സ്വകാര്യബസ്സ് സൂചനാപണിമുടക്ക് "
english_title: "Private bus strike on Kuttyadi-Kozhikode route tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27866/private-bus-strike-on-kuttyadi-kozhikode-route-tomorrow"
published_at: "2022-02-22T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62151b4d15b2e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ നാളെ സ്വകാര്യബസ്സ് സൂചനാപണിമുടക്ക് 

> **Lead Summary:** **പേരാമ്പ്ര:** കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ നാളെ സ്വകാര്യബസ്സ് സൂചനാപണിമുടക്ക്. സംയുക്ത തൊഴിലാളി യൂനിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

## Article Content

**പേരാമ്പ്ര:** കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ നാളെ സ്വകാര്യബസ്സ് സൂചനാപണിമുടക്ക്. സംയുക്ത തൊഴിലാളി യൂനിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

കുറ്റ്യാടി- കോഴിക്കോട് റൂട്ടിലോടുന്ന കടുവ ബസ്സിലെ ഡ്രൈവറെ കല്ലോട് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

കൂത്താളി മൂരികുത്തി സ്വദേശി സാജിദാണ് പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. സാജിദിനെ മര്‍ദ്ധിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബന്ധപ്പെട്ടവര്‍ ഹറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27866/private-bus-strike-on-kuttyadi-kozhikode-route-tomorrow)