---
title: " കെഎംസിസി ഖത്തര്‍ നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു"
english_title: "KMCC Qatar Naduvannur Panchayat Committee organized Iftar Love Gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/278666/kmcc-qatar-naduvannur-panchayat-committee-organized-iftar-love-gathering"
published_at: "2025-03-24T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e104c0f2c72_neww.JPG"
keywords: []
---

#  കെഎംസിസി ഖത്തര്‍ നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **ദോഹ: **കെഎംസിസി ഖത്തര്‍ നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബൈത്ത് മര്‍യം ബ്രദേഴ്‌സ് റെസ്റ്റോറന്റ് സൂഖ് വാഖിഫില്‍ ഇഫ്താര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു.

## Article Content

**ദോഹ: **കെഎംസിസി ഖത്തര്‍ നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബൈത്ത് മര്‍യം ബ്രദേഴ്‌സ് റെസ്റ്റോറന്റ് സൂഖ് വാഖിഫില്‍ ഇഫ്താര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു.

പ്രവര്‍ത്തകരുടെ ഐക്യത്തെയും സഹോദര്യത്വത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച പരിപാടിയില്‍ പഞ്ചായത്തിലെ പ്രവര്‍ത്തകരും ജില്ലാ മണ്ഡലം ഭാരവഹികളും പങ്കെടുത്തു. ടി.പി ഷമീര്‍ അധ്യക്ഷനായി പരിപാടിയില്‍ സ്നേഹ സുരക്ഷ കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ ടി.പി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി.

കെഎംസിസി ബാലുശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.വി ഷെഫീഖ് കരുവണ്ണൂര്‍ ആശംസ അറിയിച്ച് സംസാരിച്ചു. അതോടൊപ്പം റമദാനിന്റെ മഹത്വത്തെക്കുറിച്ചും ഇഫ്താറിന്റെ ആത്മീയ പ്രാധാന്യത്തെക്കുറിച്ചും സന്ദേശങ്ങള്‍ പങ്കുവച്ചു. സെക്രട്ടറി ഒ.കെ റംസാല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ ആഷിഖ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/278666/kmcc-qatar-naduvannur-panchayat-committee-organized-iftar-love-gathering)