---
title: "ലഹരിക്കെതിരെ ബഹുജന നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ച് കാവുന്തറ എയുപി സ്‌കൂള്‍"
english_title: "Kavunthara AUP School organizes mass night march against drug abuse"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/278700/kavunthara-aup-school-organizes-mass-night-march-against-drug-abuse"
published_at: "2025-03-24T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e1267f432e5_kavum.JPG"
keywords: []
---

# ലഹരിക്കെതിരെ ബഹുജന നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ച് കാവുന്തറ എയുപി സ്‌കൂള്‍

> **Lead Summary:** **കാവുന്തറ: **വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ലഹരി വ്യാപനത്തിനുമെതിരെ കാവുന്തറ യുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ ബഹുജന നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സ്‌കൗട്ട് ഗൈഡ് അംഗങ്ങള്‍, രക്ഷിതാക്കള്‍, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

## Article Content

**കാവുന്തറ: **വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ലഹരി വ്യാപനത്തിനുമെതിരെ കാവുന്തറ യുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ ബഹുജന നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സ്‌കൗട്ട് ഗൈഡ് അംഗങ്ങള്‍, രക്ഷിതാക്കള്‍, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

സ്‌കൂളില്‍ നിന്നും ആരംഭിച്ച് പള്ളിയത്ത് കുനിയില്‍ സമാപിച്ച നൈറ്റ് മാര്‍ച്ച് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. ഷൈമ ഫ്‌ലാഗ് ഓഫ് ചെയ്തു.

പേരാമ്പ്ര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. റിട്ട: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് വി.കെ റാഷിദ് അധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപിക കെ.കെ പ്രസീത, സ്‌കൂള്‍ മാനേജര്‍ എം ഉണ്ണികൃഷ്ണന്‍ നായര്‍, ടി പത്മനാഭന്‍, എ.കെ സുരേഷ് ബാബു, ഫാത്തിമ ഷാനവാസ്, എം സത്യനാഥന്‍, കെ.ടി സുലേഖ, എം സജു, ടി നിസാര്‍, എസ്.എല്‍ കിഷോര്‍കുമാര്‍, സത്യന്‍ കുളിയാപൊയില്‍, വി.പി. സുനില്‍, കെ.ടി.കെ റഷീദ്, ബി രേഷ്മ, രാഹുല്‍ കോതേരി എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ അവതരിപ്പിച്ച ലഹരി വിരുദ്ധ സംഗീത ശില്‍പവും, ലഹരി വിരുദ്ധ പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/278700/kavunthara-aup-school-organizes-mass-night-march-against-drug-abuse)