പേരാമ്പ്ര : പേരാമ്പ്ര സില്‍വര്‍ കോളേജ് പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലബ്ബ് ക്യാന്‍സര്‍ കിടപ്പു രോഗികള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. മുന്‍മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും പേരാമ്പ്ര എംഎല്‍എയുമായ ടി.പി. രാമകൃഷ്ണന്‍ രോഗികളുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം നല്‍കി യോഗം ഉദ്ഘാടനം ചെയ്തു.

ശുചിത്വബോധം ജീവിതശൈലിയായി മാറണമെന്നും വയനാട് ബത്തേരി ടൗണ്‍ അതിനൊരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗ ശീലം നാടിനും വീടിനും രാജ്യത്തിനും ആപത്താണെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനായ കെ. ഇമ്പിച്ചിയാലി സില്‍വര്‍ പാലിയേറ്റീവ് കെയര്‍ ക്ലബ്ബ് പ്രവര്‍ത്തനത്തിനായി നല്‍കുന്ന സംഭാവന തുക എംഎല്‍എ സ്വീകരിച്ച് പാലിയേറ്റീവ് കെയര്‍ കണ്‍വീനര്‍ വി.പി ശ്രീലക്ഷമിക്ക് കൈമാറി.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. ഇമ്പിച്ചിയാലി, കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ എ.കെ തറുവയി ഹാജി, വി.എസ്. രമണന്‍, ടി. ഷിജുകുമാര്‍, ജയരാജന്‍ കല്പകശ്ശേരി എന്നിവര്‍ സംസാരിച്ചു. വി.പി ശ്രീലക്ഷമി സ്വാഗതം പറഞ്ഞ ചടങ്ങിന് ഫാത്തിമത്ത് സുഹറ നന്ദിയും പറഞ്ഞു.
Pain and Palliative Care Fund Distributes at perambra