---
title: " വിരമിക്കുന്ന പൊലീസ് ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി"
english_title: "Farewell ceremony for retiring police officers at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/279309/farewell-ceremony-for-retiring-police-officers-at-perambra"
published_at: "2025-03-27T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e4f26467d65_yyyy.JPG"
keywords: []
---

#  വിരമിക്കുന്ന പൊലീസ് ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി

> **Lead Summary:** **പേരാമ്പ്ര: **സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന കോഴിക്കോട് റൂറല്‍ ജില്ലയിലെ പൊലീസ് ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി. കേരള പൊലീസ് അസോസിയേഷന്‍, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ റൂറല്‍ ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് യാത്രയയപ്പ് നല്‍കിയത്.

## Article Content

**പേരാമ്പ്ര: **സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന കോഴിക്കോട് റൂറല്‍ ജില്ലയിലെ പൊലീസ് ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി. കേരള പൊലീസ് അസോസിയേഷന്‍, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ റൂറല്‍ ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് യാത്രയയപ്പ് നല്‍കിയത്.

ദീര്‍ഘകാലത്തെ സുത്യര്‍ഹ സേവനത്തിന് ശേഷം വിരമിക്കുന്ന സബ്ബ് ഇന്‍സ്‌പെക്ടര്‍ മാരായ സി.കെ സുജിത്ത്, എം. പ്രമോദ് കുമാര്‍, എ.കെ. വിശ്വനാഥന്‍, കെ.എം. രവീന്ദ്രന്‍, കെ.കെ. രാജന്‍, അസിസ്റ്റന്റ്  സബ്ബ് ഇന്‍സ്‌പെക്ടര്‍ വി.സി. ലീല എന്നിവര്‍ക്കാണ് യാത്രയയപ്പ് ഒരുക്കിയത്.

പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ് മുഖ്യാതിഥിയായി.

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രേംജി കെ നായര്‍, കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ജി.പി അഭിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.  കേരള പൊലീസ് അസോസിഷന്‍ ജില്ലാ പ്രസിഡന്റ്  വി.പി സുനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ നിര്‍വ്വാഹകസമിതി അംഗം സുഭാഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/279309/farewell-ceremony-for-retiring-police-officers-at-perambra)