---
title: "ചേനോളി മേഖല മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു "
english_title: "Chenoli Region Muslim League organized a family reunion perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27955/chenoli-region-muslim-league-organized-a-family-reunion-perambra"
published_at: "2022-02-23T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215e86e4d894_0000 WATERMARK.jpg"
keywords: []
---

# ചേനോളി മേഖല മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **ചേനോളി മേഖല മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് നിര്‍ച്ചഹിച്ചു. തലശ്ശേരി പുന്നോലില്‍ സിപിഐ എം പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിലെ ഒളിച്ചുകളി ബിജെപിയും മുഖ്യമന്ത്രിയും തമ്മിലുള്ള രഹസ്യ ബന്ധത്തിന് തെളിവാണെന്ന് സിപിഎ അസീസ് പറഞ്ഞു.

## Article Content

** പേരാമ്പ്ര: **ചേനോളി മേഖല മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് നിര്‍ച്ചഹിച്ചു. തലശ്ശേരി പുന്നോലില്‍ സിപിഐ എം പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിലെ ഒളിച്ചുകളി ബിജെപിയും മുഖ്യമന്ത്രിയും തമ്മിലുള്ള രഹസ്യ ബന്ധത്തിന് തെളിവാണെന്ന് സിപിഎ അസീസ് പറഞ്ഞു.

കൊല നടത്തിയത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പാര്‍ട്ടി മുഖപത്രമടക്കം വ്യക്തമാക്കിയിട്ടും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യ മന്ത്രിയുടെ പ്രസ്താവനയില്‍ ബിജെപിയെ പരാമര്‍ശിക്കുക പോലും ചെയ്യാത്തത് അവരെ പിണക്കാതിരിക്കാനുള്ള തന്ത്രമാണെന്നും സിപിഎ അസീസ് അഭിപ്രായപ്പെട്ടു.

കാസര്‍ഗോഡ് കുമ്പള ഗ്രാമ പഞ്ചായത്തിലെ സ്ഥിരം സമിതികളിലെ സിപിഎം, ബിജെപി കൂട്ടു കെട്ടിന്റെ പ്രത്യുപകാരമായിട്ടാണ് സിപിഎം പ്രതിഷേധപരിപാടികള്‍ വഴിപാടായിനടത്തിയത്. സ്വന്തം പാര്‍ട്ടിക്കാരുടെ ജീവന് സംരക്ഷണം നല്‍കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി പൂര്‍ണ്ണ പരാജയമാണെന്നതിനുള്ള ഏറ്റവും പുതിയ തെളിവാണ് കൊലപാതകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി. ജാഫര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് മുഖ്യ പ്രഭാഷണം നടത്തി. സലീം മിലാസ്, വി.എന്‍. അമ്മത് മൗലവി, പി.പി. അബ്ദുള്ള, വി.എന്‍. നൗഫല്‍, ഗഫൂര്‍ വാല്യക്കോട്, ജലീല്‍ ദാരിമി, എ. വിസക്കീന, വി. കുഞ്ഞയിഷ, വി. മജീദ്, പി.കെ. നവാസ്, എന്നിവര്‍ സംസാരിച്ചു. കെ. മനാഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27955/chenoli-region-muslim-league-organized-a-family-reunion-perambra)