---
title: "പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവം കൊടിയേറി "
english_title: "Panakkad Payyormala Bhagavathy Temple Arattu Mahotsavam flag hoisted at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/279583/panakkad-payyormala-bhagavathy-temple-arattu-mahotsavam-flag-hoisted-at-perambra"
published_at: "2025-03-28T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e658fea8523_payoor.JPG"
keywords: []
---

# പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവം കൊടിയേറി 

> **Lead Summary:** **പേരാമ്പ്ര:** പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവും പാട്ടുത്സവവും കൊടിയേറി. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 3 വരെ ക്ഷേത്ര ചടങ്ങുകളും വിവിധ പരിപാടികളും നടത്തപ്പെടുന്നു.

## Article Content

**പേരാമ്പ്ര:** പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവും പാട്ടുത്സവവും കൊടിയേറി. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 3 വരെ ക്ഷേത്ര ചടങ്ങുകളും വിവിധ പരിപാടികളും നടത്തപ്പെടുന്നു.

എല്ലാ ദിവസവും ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ 28 ന് മെഡിക്കല്‍ ക്യാമ്പ്, കലവറ നിറക്കല്‍ ഘോഷയാത്ര, മെഗാ തിരുവാതിര, നടകം: ജീവതം മനോഹരമാണ്, ഗാനമേള. 29 ന് വൈദിക പ്രഭാഷണം, സര്‍ഗ്ഗോത്സവം. 30 ന് പുല്ലാങ്കുഴല്‍ ഭക്തിഗാനമാലിക, നൃത്തസന്ധ്യ.

31 ന് സാംസ്‌കാരിക സദസ്സ്, പടിയേരി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും, വി.കെ. സുരേഷ് ബാബു പ്രഭാഷണം നടത്തും. തുടര്‍ന്ന് സങ്കീര്‍ത്തന കോഴിക്കോടിന്റെ നാടകം- ചിറക്. ഏപ്രില്‍ 1 ന് നേത്രപരിശോധന ക്യാമ്പ്, ആദ്ധ്യാത്മിക പ്രഭാഷണം,

2 ന് ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ്, കൂടാതെ ക്ഷേത്ര ചടങ്ങുകള്‍ തോറ്റം, പ്രസാദസദ്യ, തായമ്പക, കളമെഴുത്തും പാട്ടും കളം മായ്ക്കല്‍, 3 ന് തോറ്റം, അന്നദാനം, താലപ്പൊലി ഘോഷയാത്ര, കുളിച്ചാറാട്ട്, കരിമരുന്നു പ്രയോഗം, എന്നീ വിവിധ പരിപാടികളോടെ ഉല്‍സവാഘോഷം സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/279583/panakkad-payyormala-bhagavathy-temple-arattu-mahotsavam-flag-hoisted-at-perambra)