---
title: "ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി"
english_title: "The art exhibition organized by fine arts students was notable at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/279609/the-art-exhibition-organized-by-fine-arts-students-was-notable-at-perambra"
published_at: "2025-03-28T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e66c8ba0d17_chi.JPG"
keywords: []
---

# ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി

> **Lead Summary:** **പേരാമ്പ്ര: **വര്‍ണ്ണമുദ്ര സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ കെജിസിഇ ഫൈന്‍ ആര്‍ട്ട്‌സ് വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. ആനുകാലികപ്രസക്തിയുള്ള ചിത്രങ്ങള്‍ക്കൊപ്പം പ്രകൃതിദൃശ്യങ്ങളും പോര്‍ട്രെയിറ്റും മോഡല്‍ പെയിന്റിംഗും എക്‌സിബിഷനില്‍ നിറഞ്ഞുനിന്നു.

## Article Content

**പേരാമ്പ്ര: **വര്‍ണ്ണമുദ്ര സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ കെജിസിഇ ഫൈന്‍ ആര്‍ട്ട്‌സ് വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. ആനുകാലികപ്രസക്തിയുള്ള ചിത്രങ്ങള്‍ക്കൊപ്പം പ്രകൃതിദൃശ്യങ്ങളും പോര്‍ട്രെയിറ്റും മോഡല്‍ പെയിന്റിംഗും എക്‌സിബിഷനില്‍ നിറഞ്ഞുനിന്നു.

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന വൃദ്ധസദനങ്ങളും, പഴയ കാല ഓര്‍മ്മകളില്‍ വിരിയുന്ന കന്നുകാലി ചന്തകളും, മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന വയലുകളും മനുഷ്യമനസ്സിന്റെ ചിന്തകളുണര്‍ത്തുന്ന ചിത്രങ്ങളായി . കേരളീയ കലകളായ തിറയും തെയ്യവും ഓട്ടന്‍ തുള്ളലും മ്യൂറല്‍ പെയിന്റിംഗും കാഴ്ചക്കാര്‍ക്ക് നിറം പകരുന്ന അനുഭവങ്ങളായി.

വര്‍ണ്ണമുദ്രയിലെ വിദ്യാര്‍ത്ഥികളായ എസ്.ബി അഭിഷേക്, അജി ശ്രീ, എസ്. ദില്‍ന, കെ.കെ സാന്ദ്ര, എം.ബി ഫെബ, നിതിന്‍ കൃഷ്ണ, കെ വിഷ്ണു എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍നത്തിന് വെച്ചത്. ഇതില്‍ അഭിഷേക് വരച്ച സോഷ്യല്‍മീഡിയയില്‍ 19 ലക്ഷം ആള്‍ക്കാര്‍ കണ്ട ചിത്രങ്ങളും ഉള്‍പ്പെടുന്നു.

പേരാമ്പ്ര വര്‍ണ്ണമുദ്ര സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സില്‍ നടന്ന എക്‌സിബിഷന്‍ പ്രശസ്ത നാടക സംവിധായകനും ചിത്രകാരനുമായ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സദാശിവന്‍ അധ്യക്ഷത വഹിച്ചു. അനഘ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. വിനോദ് പട്ടാണിപ്പാറ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അജി ശ്രീ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/279609/the-art-exhibition-organized-by-fine-arts-students-was-notable-at-perambra)