---
title: "കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് കോണ്‍ഗ്രസ്സ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു"
english_title: "The Congress is holding a march and a dharna to the Kottur Grama Panchayat office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27961/the-congress-is-holding-a-march-and-a-dharna-to-the-kottur-grama-panchayat-office"
published_at: "2022-02-23T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215eef718e0d_0000 WATERMARK.jpg"
keywords: []
---

# കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് കോണ്‍ഗ്രസ്സ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു

> **Lead Summary:** ** കോട്ടൂര്‍: **കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിലേയ്ക്ക് നാളെ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. ചൊങ്ങോട്ട് മല ഭൂമിയുടെ അക്വിസിഷന്‍ നടപടി പൂര്‍ത്തീകരിക്കുക, ചെങ്ങോട്ട് മലയില്‍ ക്വാറി മാഫിയ പൊളിച്ച ടാങ്ക് പുനര്‍ നിര്‍മ്മിച്ച് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുക, ചെങ്ങോട്ട് മല സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന വിദഗ്ദ്ധ സംഘത്തിന്റെ ശുപാര്‍ശ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാളെ രാവിലെ 10 മണിയ്ക്ക് പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്.

## Article Content

** കോട്ടൂര്‍: **കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിലേയ്ക്ക് നാളെ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. ചൊങ്ങോട്ട് മല ഭൂമിയുടെ അക്വിസിഷന്‍ നടപടി പൂര്‍ത്തീകരിക്കുക, ചെങ്ങോട്ട് മലയില്‍ ക്വാറി മാഫിയ പൊളിച്ച ടാങ്ക് പുനര്‍ നിര്‍മ്മിച്ച് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുക, ചെങ്ങോട്ട് മല സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന വിദഗ്ദ്ധ സംഘത്തിന്റെ ശുപാര്‍ശ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാളെ രാവിലെ 10 മണിയ്ക്ക് പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്.

ധര്‍ണ്ണാ സമരം കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ. അബൂബക്കര്‍ അദ്ധ്യക്ഷത വഹിക്കുമെന്ന് കോണ്‍ഗ്രസ്സ് കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27961/the-congress-is-holding-a-march-and-a-dharna-to-the-kottur-grama-panchayat-office)