---
title: " കൃഷി പരിശീലന ക്ലാസ്സുമായി സില്‍വര്‍ കോളെജ് ഭൂമിത്ര ക്ലബ്ബ്"
english_title: "Silver College Bhumitra Club with agricultural training class at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/279642/silver-college-bhumitra-club-with-agricultural-training-class-at-perambra"
published_at: "2025-03-28T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e689fe9456e_tharu.JPG"
keywords: []
---

#  കൃഷി പരിശീലന ക്ലാസ്സുമായി സില്‍വര്‍ കോളെജ് ഭൂമിത്ര ക്ലബ്ബ്

> **Lead Summary:** പേരാമ്പ്ര: സില്‍വര്‍ കോളെജ് ഭൂമിത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കൃഷി പരിശീലന ക്ലാസ്സ് നടത്തി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ എ.കെ തറുവയി ഹാജി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: സില്‍വര്‍ കോളെജ് ഭൂമിത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കൃഷി പരിശീലന ക്ലാസ്സ് നടത്തി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ എ.കെ തറുവയി ഹാജി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.

കാര്‍ഷിക സംരംഭകനായ സതീഷ് കുമാര്‍ കാക്കൂര്‍ ക്ലാസ്സെടുത്തു. വി.എസ്. രമണന്‍, ജയരാജന്‍ കല്പകശ്ശേരി, ടി. ഷിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭൂമിത്ര ക്ലബ്ബ് കണ്‍വീനര്‍ വി.പി വിനീത് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റുഡന്റ് കോഡിനേറ്റര്‍ അഭിഗ സി നമ്പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/279642/silver-college-bhumitra-club-with-agricultural-training-class-at-perambra)