---
title: "പുസ്തകങ്ങള്‍ കൈമാറി വായനാ ചാലഞ്ചിന് തുടക്കം കുറിച്ചു"
english_title: "Reading challenge launched by handing over books at chingapuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/279653/reading-challenge-launched-by-handing-over-books-at-chingapuram"
published_at: "2025-03-28T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e6951e8ad40_van.JPG"
keywords: []
---

# പുസ്തകങ്ങള്‍ കൈമാറി വായനാ ചാലഞ്ചിന് തുടക്കം കുറിച്ചു

> **Lead Summary:** ചിങ്ങപുരം: വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളിലെ കുട്ടികള്‍ ഈ വേനലവധിക്കാലം പുസ്തകങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ തീരുമാനമെടുത്ത് മാതൃകയായി.

## Article Content

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളിലെ കുട്ടികള്‍ ഈ വേനലവധിക്കാലം പുസ്തകങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ തീരുമാനമെടുത്ത് മാതൃകയായി.

സ്‌കൂള്‍ അടയ്ക്കുന്ന ദിവസം മുഴുവന്‍ കുട്ടികള്‍ക്കും ലൈബ്രറി പുസ്തകങ്ങള്‍ കൈമാറി വായനാ ചാലഞ്ചിന് തുടക്കമിട്ടു. സ്‌കൂളില്‍ നിന്ന് കൈമാറിയ പുസ്തകങ്ങള്‍ കുട്ടികള്‍ അവധിക്കാലത്ത് വായിച്ച് വായനാ കുറിപ്പുകള്‍ തയ്യാറാക്കും, തുടര്‍ന്ന് വീട്ടിനടുത്തുള്ള മറ്റു കുട്ടികളുമായി പുസ്തക കൈമാറ്റം നടത്തി വായന തുടരും, ഇങ്ങനെ വായനാ ചാലഞ്ചിലൂടെ അവധിക്കാലത്ത് കുട്ടികള്‍ക്ക് പരമാവധി പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

പ്രധാനധ്യാപിക എന്‍.ടി.കെ. സീനത്ത് സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് റയ്ഹാന് പുസ്തകം കൈമാറി വായനാ ചാലഞ്ചിന് തുടക്കം കുറിച്ചു. വിദ്യാരംഗം കണ്‍വീനര്‍ വി.ടി. ഐശ്വര്യ അധ്യക്ഷത വഹിച്ചു. എസ്ആര്‍ജി. കണ്‍വീനര്‍ പി.കെ. അബ്ദുറഹ്‌മാന്‍, വിദ്യാരംഗം ലീഡര്‍ അര്‍വിന്‍ഹാരി, സി. ഖൈറുന്നിസാബി, പി. നൂറുല്‍ ഫിദ, ടി.എം. അശ്വതി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/279653/reading-challenge-launched-by-handing-over-books-at-chingapuram)