---
title: "മാട്ടനോട് എയുപി സ്‌കൂളില്‍ ലോക മാതൃഭാഷാ ദിനം ആചരിച്ചു"
english_title: "World Mother Language Day was celebrated at Mattanode AUP School kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27967/world-mother-language-day-was-celebrated-at-mattanode-aup-school-kayanna"
published_at: "2022-02-23T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215f47d2cce9_0000 WATERMARK.jpg"
keywords: []
---

# മാട്ടനോട് എയുപി സ്‌കൂളില്‍ ലോക മാതൃഭാഷാ ദിനം ആചരിച്ചു

> **Lead Summary:** ** കായണ്ണ: **മാട്ടനോട് എയുപി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ലോക മാതൃഭാഷാ ദിനം ആചരിച്ചു. പ്രശസ്ത സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ കെ. സജീവന്‍ അധ്യക്ഷത വഹിച്ചു.

## Article Content

** കായണ്ണ: **മാട്ടനോട് എയുപി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ലോക മാതൃഭാഷാ ദിനം ആചരിച്ചു. പ്രശസ്ത സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ കെ. സജീവന്‍ അധ്യക്ഷത വഹിച്ചു.

ഭാഷാ ദിന പ്രതിജ്ഞ, പ്രഭാഷണം, വാര്‍ത്താ വായന, സാഹിത്യ ക്വിസ്സ്, കവിതാലാപനം, മധുരം മലയാളം, അക്ഷര പുസ്തകം, പതിപ്പ്, ഉപന്യാസം, മാതൃഭാഷയുടെ മഹത്വം, മലയാളത്തിലെ എഴുത്തുകാരും സാഹിത്യകൃതികളും എന്നീ വിഷയങ്ങളില്‍ ക്ലാസും സംഘടിപ്പിച്ചു. എസ്ആര്‍ജി കണ്‍വീനര്‍ എം.കെ. ബാലന്‍, കെ.വി. ഷിബില, സുജിന, അഞ്ജന പരിയാരത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാരംഗം കണ്‍വീനര്‍ രന്യ ആര്‍ കൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഞ്ജലി മോഹന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27967/world-mother-language-day-was-celebrated-at-mattanode-aup-school-kayanna)