---
title: " ഓര്‍മ പാലിയേറ്റീവ് കെയര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "oommanchandy relief and memorial activities Orma Palliative Care Office inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/280501/oommanchandy-relief-and-memorial-activities-orma-palliative-care-office-inaugurated"
published_at: "2025-04-01T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eba18fc7024_ORMA.jpg"
keywords: []
---

#  ഓര്‍മ പാലിയേറ്റീവ് കെയര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കടിയങ്ങാട്** : ചങ്ങരോത്ത് ആസ്ഥാനമായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ഉമ്മന്‍ ചാണ്ടി റിലീഫ് ആന്റ് മെമ്മോറിയല്‍ ആക്ടിവിറ്റീസ് (ഓര്‍മ) പാലിയേറ്റീവ് കെയറിന്റെ ഓഫീസ് ഓര്‍മഭവന്‍ ഉദ്ഘാടനം ചെയ്തു. കടിയങ്ങാട് പേരാമ്പ്ര റോഡില്‍ പ്രവര്‍ത്തനമാരംഭിച്ച ഓര്‍മഭവന്റെ ഉദ്ഘാടനം എന്‍.എസ്.യു ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത് നിര്‍വ്വഹിച്ചു.

## Article Content

**കടിയങ്ങാട്** : ചങ്ങരോത്ത് ആസ്ഥാനമായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ഉമ്മന്‍ ചാണ്ടി റിലീഫ് ആന്റ് മെമ്മോറിയല്‍ ആക്ടിവിറ്റീസ് (ഓര്‍മ) പാലിയേറ്റീവ് കെയറിന്റെ ഓഫീസ് ഓര്‍മഭവന്‍ ഉദ്ഘാടനം ചെയ്തു. കടിയങ്ങാട് പേരാമ്പ്ര റോഡില്‍ പ്രവര്‍ത്തനമാരംഭിച്ച ഓര്‍മഭവന്റെ ഉദ്ഘാടനം എന്‍.എസ്.യു ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത് നിര്‍വ്വഹിച്ചു.

ഉമ്മന്‍ചാണ്ടി കാണിച്ച സഹജീവി സ്‌നേഹം പൊതു പ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്നും, പൊതു പ്രവര്‍ത്തകര്‍ക്ക് എങ്ങനെ ജീവകാരൃണ്യ പ്രവര്‍ത്തനം നടത്താമെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ചു തന്ന ഉമ്മന്‍ ചാണ്ടിയുടെ മാതൃക പാലിയേറ്റീവ് പ്രവര്‍ത്തകര്‍ പിന്തുടരണമെന്നും കെ.എം. അഭിജിത്ത് ആവശ്യപ്പെട്ടു.

ഓര്‍മ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. പ്രമോദ് കക്കട്ടില്‍, ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, എന്‍.പി. വിജയന്‍, വി.പി. ഇബ്രാഹിം, മോഹന്‍ദാസ് ഓണിയില്‍, പുതുേക്കാട്ട് രവീന്ദ്രന്‍, രവീന്ദ്രന്‍ കേളോത്ത്, സത്യന്‍ കല്ലൂര്‍, സന്തോഷ് കോശി, അരുണ്‍ പെരുമന, സ്മിത റോജി, കെ.കെ സുവര്‍ണ്ണ, ശ്രീനി കരുവാങ്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ഓര്‍മ കണ്‍വീനര്‍ പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ ഇന്‍ചാര്‍ജ്ജ് പി.കെ. ലിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/280501/oommanchandy-relief-and-memorial-activities-orma-palliative-care-office-inaugurated)