---
title: "നാളെയും കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സ്വകാര്യബസ്സുകള്‍ ഓടില്ല"
english_title: "Private buses will not run on the Kuttyadi-Kozhikode route tomorrow either"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28052/private-buses-will-not-run-on-the-kuttyadi-kozhikode-route-tomorrow-either"
published_at: "2022-02-23T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62165d95c7528_vvvv - Copy (3) - Copy copy.jpg"
keywords: []
---

# നാളെയും കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സ്വകാര്യബസ്സുകള്‍ ഓടില്ല

> **Lead Summary:** ** പേരാമ്പ്ര:** കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ നാളെയും സ്വകാര്യബസ്സുകള്‍ ഓടില്ല എന്ന് സംയുക്ത തൊഴിലാളി യൂനിയന്‍ അറിയിച്ചു. ഇന്ന് നടന്ന സൂചനാപണിമുടക്കിന് തുടര്‍ച്ചയായാണ് നാളെയും ബസ്സ് സമരം പ്രഖ്യാപിച്ചത്.

## Article Content

** പേരാമ്പ്ര:** കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ നാളെയും സ്വകാര്യബസ്സുകള്‍ ഓടില്ല എന്ന് സംയുക്ത തൊഴിലാളി യൂനിയന്‍ അറിയിച്ചു. ഇന്ന് നടന്ന സൂചനാപണിമുടക്കിന് തുടര്‍ച്ചയായാണ് നാളെയും ബസ്സ് സമരം പ്രഖ്യാപിച്ചത്.

കുറ്റ്യാടി - കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരം നടക്കുന്നത്. 'കടുവ' ബസ് ഡ്രൈവര്‍ മൂരികുത്തി സ്വദേശി സാജിദിനായിരുന്നു മര്‍ദനമേറ്റ്.

ഇയാള്‍ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുറ്റ്യാടി- കോഴിക്കോട് റൂട്ടിലോടുന്ന കടുവ ബസ്സിലെ ഡ്രൈവറെ കല്ലോട് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

കല്ലോട് ബസ് സ്റ്റോപ്പില്‍ വിദ്യാര്‍ത്ഥികള്‍ കൈകാണിച്ചപ്പോള്‍ ബസ് നിര്‍ത്താത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായത്. നാളെ നടക്കുന്ന ചര്‍ച്ചക്കു ശേഷമേ തുടര്‍ നടപടി ഉണ്ടാകൂ എന്ന് ബസ്സ് തൊഴിലാളികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28052/private-buses-will-not-run-on-the-kuttyadi-kozhikode-route-tomorrow-either)