---
title: " നൊച്ചാട് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു"
english_title: "Nochad Fest logo unveiled at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/280570/nochad-fest-logo-unveiled-at-perambra"
published_at: "2025-04-01T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ebe83c337ab_qewret.JPG"
keywords: []
---

#  നൊച്ചാട് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** പേരാമ്പ്ര: നൊച്ചാട് ഫെസ്റ്റ് ഏപ്രില്‍ 20 മുതല്‍ 26 വരെ പഴയ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടക്കും. നൊച്ചാട് ഫെസ്റ്റിന്റെ ലോഗോ പ്രശ്‌സത നാടക സംവിധായകന്‍ രാജീവന്‍ മമ്മിളി പ്രകാശനം ചെയ്തു.

## Article Content

പേരാമ്പ്ര: നൊച്ചാട് ഫെസ്റ്റ് ഏപ്രില്‍ 20 മുതല്‍ 26 വരെ പഴയ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടക്കും. നൊച്ചാട് ഫെസ്റ്റിന്റെ ലോഗോ പ്രശ്‌സത നാടക സംവിധായകന്‍ രാജീവന്‍ മമ്മിളി പ്രകാശനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയര്‍പേഴ്‌സണുമായ പി.എന്‍ ശാരദ അദ്ധ്യക്ഷത വഹിച്ചു. ലോഗോ തയ്യാറാക്കിയത് കായണ്ണ സ്വദേശി ലതേഷ് കരുണാകരനാണ്.   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുഞ്ഞികണ്ണന്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളായ കെ.സി ബാബുരാജ്, ദിനേശന്‍ എം.കെ, എസ്.കെ അസ്സയിനാര്‍, വത്സന്‍ എടക്കോടന്‍, സജീവന്‍ കൊയിലോത്ത്, കെ.പി ആലിക്കുട്ടി , വി.എം അഷറഫ്  എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.എം മനോജ് സ്വാഗതവം, പബ്ലിസ്റ്റി കമ്മറ്റി ചെയര്‍മാന്‍ സുമേഷ് തിരുവോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/280570/nochad-fest-logo-unveiled-at-perambra)