---
title: " ലഹരി ഉപയോഗത്തിനെതിരെ പ്രകടനവും ഓപ്പണ്‍ ക്യാന്‍വാസും "
english_title: "Demonstration and open canvas against drug abuse at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/280967/demonstration-and-open-canvas-against-drug-abuse-at-perambra"
published_at: "2025-04-03T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ee281661846_DREGS.jpg"
keywords: []
---

#  ലഹരി ഉപയോഗത്തിനെതിരെ പ്രകടനവും ഓപ്പണ്‍ ക്യാന്‍വാസും 

> **Lead Summary:** **പേരാമ്പ്ര: **സമൂഹത്തെ നശിപ്പിക്കുന്ന മാരക ലഹരി ഉപയോഗത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഓപ്പണ്‍ ക്യാന്‍വാസും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സമൂഹത്തെ നശിപ്പിക്കുന്ന മാരക ലഹരി ഉപയോഗത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഓപ്പണ്‍ ക്യാന്‍വാസും സംഘടിപ്പിച്ചു.

ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് നഫീസ കൊയിലോത്ത് അധ്യക്ഷത വഹിച്ചു.

ഏരിയാ സെക്രട്ടറി സുജാത മനക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അജിത കൊമ്മിണിയോട്ട്, പ്രഭാ ശങ്കര്‍, ശോഭന വൈശാഖ്, പി.എം സുലഭ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/280967/demonstration-and-open-canvas-against-drug-abuse-at-perambra)