---
title: "നൊച്ചാട് ഫെസ്റ്റ് ; സാംസ്‌കാരികോത്സവം 2025 ഏപ്രില്‍ 20 മുതല്‍ 26 വരെ "
english_title: "Nochad Fest; Cultural Festival from April 20 to 26, 2025"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281216/nochad-fest-cultural-festival-from-april-20-to-26-2025"
published_at: "2025-04-04T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ef7fd102055_fest.jpg"
keywords: []
---

# നൊച്ചാട് ഫെസ്റ്റ് ; സാംസ്‌കാരികോത്സവം 2025 ഏപ്രില്‍ 20 മുതല്‍ 26 വരെ 

> **Lead Summary:** **മുളിയങ്ങല്‍ : **നൊച്ചാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന നൊച്ചാട് ഫെസ്റ്റ് 2025 ഏപ്രില്‍ 20 മുതല്‍ 26 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**മുളിയങ്ങല്‍ : **നൊച്ചാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന നൊച്ചാട് ഫെസ്റ്റ് 2025 ഏപ്രില്‍ 20 മുതല്‍ 26 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആദ്യമായാണ് ഇത്തരമൊരു ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കായിക മേളക്ക് കൂടി ഊന്നല്‍ നല്‍കിയാണ് നൊച്ചാടിന്റെ ഗ്രാമോത്സവം നടത്തപ്പെടുന്നത്. ഗ്രാമപഞ്ചായത്തിലെ കക്ഷി രാഷ്ട്രീയത്തിനും ജാതി മതത്തിനും അപ്പുറം മുഴുവന്‍ ജനങ്ങളുയും കൂട്ടായ്മയിലാണ് ഫെസ്റ്റ് നടത്തപ്പെടുന്നത്.

തികച്ചും ഗ്രാമീണ മേഖലയായ നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളില്‍ നിന്നും സമ്മാന കൂപ്പണിലൂടെ സ്വരൂപിക്കുന്ന തുക ഉപയോഗിച്ചാണ് ഫെസ്റ്റ് നടത്തപ്പെടുന്നത്. പഴയ പഞ്ചായത്ത് ഓഫീസിന് സമീപമാണ് പ്രധാന വേദി ഒരുക്കുന്നത്. സംസ്ഥാന മന്ത്രി, സ്ഥലം എംഎല്‍എ , എംപി , കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരെ വിവിധ ദിവസങ്ങളിലായി ഫെസ്റ്റില്‍ അണിനിരത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ഡുകളിലെയും കുടുംബശ്രീ പ്രവര്‍തകര്‍ക്ക് തങ്ങളുടെ കലാ വൈഭവങ്ങള്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കും. പരിപാടിയുടെ ഭാഗമായി വെള്ളിയൂര്‍ മുതല്‍ ഫെസ്റ്റ് വേദി വരെ നൊച്ചാടിന്റെ സാംസ്‌ക്കാരിക കലാ മൂല്യങ്ങള്‍ വിളിച്ചോതുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയും സംഘടിപ്പിക്കും.

ഏപ്രില്‍ 20 വോളി ഫെസ്റ്റ് എല്‍ബാഗ്രൗണ്ട് പുറ്റാട്. ഏപ്രില്‍ 20 ചിത്രകാരന്മാരുടെ കൂട്ടായ്മ വെള്ളിയൂര്‍. ഏപ്രില്‍ 21 കമ്പവലി മത്സരം കല്‍പ്പത്തൂര്‍ സ്റ്റേഡിയം. ഏപ്രില്‍ 22 കാരണവര്‍ സംഗമം വെള്ളിയൂര്‍. ഏപ്രില്‍ 23 കേരളീയം - നൃത്തസന്ധ്യ ജുഗല്‍ബന്തി (കലാക്ഷേത്ര ബാംഗ്ലൂര്‍), ഗംഗ ശശിധരന്റെ വയലിന്‍ ഫ്യൂഷന്‍.

ഏപ്രില്‍ 24 മിഠായിത്തെരുവ് കോഴിക്കോട് രംഗഭാഷയുടെ നാടകം, മ്യൂസിക് ബാന്‍ഡ് .കവര. ഏപ്രില്‍ 25 കുടുംബശ്രീ നിശ, സുറുമി വയനാട് നയിക്കുന്ന ഇശല്‍ രാവ്. ഏപ്രില്‍ 26 സാംസ്‌കാരിക ഘോഷയാത്ര. ആദരം -എം ടി (ദൃശ്യസ്രാവ്യവിരുന്ന്), രാപ്പ്റ്റ (ഇന്ത്യന്‍ ഫോക്ക് ഡാന്‍സ് ഫ്യൂഷന്‍),  മെഗാ മ്യൂസിക് നൈറ്റ്. ആകാശക്കാഴ്ച.

ഏപ്രില്‍ 5 ന് ലഹരിക്കെതിരെ എന്റെ കുടുംബം വീടുകളില്‍ ദീപം തെളിയിച്ചു ക്കൊട്ട് ഫെസ്റ്റിന്റെ കേളികൊട്ട് ഉയരുകയാണ്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സിനിമ രംഗങ്ങളെ പ്രമുഖര്‍ പങ്കെടുക്കുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ട് ശാരദപട്ടേരി കണ്ടി (ചെയര്‍പേഴ്‌സണ്‍, നൊച്ചാട് ഫെസ്റ്റ്), ജനറല്‍ കണ്‍വീനര്‍ വി.എം മനോജ്, നൊച്ചാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ (ഖജാന്‍ജി, നൊച്ചാട് ഫെസ്റ്റ്), നൊച്ചാട് പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, മീഡിയ കമ്മിറ്റി കണ്‍വീനര്‍ കെ.പി രാജന്‍, മീഡിയ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ഹമീദ് കിളിയായി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281216/nochad-fest-cultural-festival-from-april-20-to-26-2025)