---
title: "വിദ്യാര്‍ത്ഥിയുടെ മരണം; പേരാമ്പ്ര ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ് കമ്മിറ്റി "
english_title: "Student's death; Congress committee marches to Perambra RTO office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281237/students-death-congress-committee-marches-to-perambra-rto-office"
published_at: "2025-04-04T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ef8d4a134e5_pppp.jpg"
keywords: []
---

# വിദ്യാര്‍ത്ഥിയുടെ മരണം; പേരാമ്പ്ര ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പേരാമ്പ്ര ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇന്നലെ ഉച്ചക്ക് 2 മണിയോടെ കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുകയായിരുന്ന സേഫ്റ്റി ബസ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്ത് വെച്ച് ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടത്തിലാണ് കോളെജ് വിദ്യാര്‍ത്ഥിയായ ഷാദില്‍ മരിച്ചത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പേരാമ്പ്ര ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇന്നലെ ഉച്ചക്ക് 2 മണിയോടെ കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുകയായിരുന്ന സേഫ്റ്റി ബസ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്ത് വെച്ച് ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടത്തിലാണ് കോളെജ് വിദ്യാര്‍ത്ഥിയായ ഷാദില്‍ മരിച്ചത്.

ഇതിനെതിരെ പ്രതിഷേധവുമായാണ് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പേരാമ്പ്ര ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് കുറേകാലങ്ങളായി വാഹനാപകടങ്ങള്‍ നിരന്തരമായി നടന്നു വരികയാണെന്നും ആ സമയത്ത് പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും താല്‍ക്കാലികമായി മാത്രമാണ് പരിഹാരം കണ്ടിരുന്നത് എന്നും ഇതിന് ശാശ്വതമായ പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പൊലീസും ആര്‍ടിഒയും നോക്കുകുത്തിയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് സമരം നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൊച്ചാട് മണ്ഡലം പ്രസിഡന്റ് വി വി ദിനേശന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ മധുകൃഷ്ണന്‍, ഒ.എം രാജന്‍, ഷിജു കെ ദാസ്, ഗീതാ കല്ലായി, കെഎസ്‌യു ജില്ലാ സെക്രട്ടറി ആദില്‍ മുണ്ടിയത്ത്, സി.കെ അജീഷ്, ഇ.ടി ഹമീദ്, റഫീഖ് കല്ലോത്ത്, പി.കെ മോഹനന്‍, രജീഷ് നൊച്ചാട്, മൂസക്കുട്ടി എന്നിവര്‍ സംസാരിച്ചു. കെ വി ശശികുമാര്‍ സ്വാഗതവും മുനീര്‍ പൂക്കടവത്ത് നന്ദിയും പറഞ്ഞു. എ ഗോവിന്ദൻ, എ.വി സന്തോഷ്‌, ദിനേശൻ, വത്സൻ, അഡ്വ. സജീവൻ, താജുദ്ധീൻ, സൂപ്പി, അസ്സയിനാർ എന്നിവർ മാര്‍ച്ചിന്‌ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281237/students-death-congress-committee-marches-to-perambra-rto-office)