---
title: "പേരാമ്പ്ര പെരുമ; മിനി മാരത്തോണ്‍ സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്"
english_title: "Perambra Peruma; Perambra Rotary Club organizes mini marathon"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281295/perambra-peruma-perambra-rotary-club-organizes-mini-marathon"
published_at: "2025-04-04T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67efb5ea5c7fb_nochad.jpg"
keywords: []
---

# പേരാമ്പ്ര പെരുമ; മിനി മാരത്തോണ്‍ സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഫെസ്റ്റിനോടനുബന്ധിച്ച് പേരാമ്പ്ര റോട്ടറി ക്ലബ് മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. ശനിയാഴ്ച്ച കാലത്ത് 7.30 ന് ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജു ഐപിഎസ് ഫ്‌ലാഗ് ഓഫ് ചെയ്യും. ഫ്‌ലാഗോഫിനും വെടി മുഴക്കത്തിനും ശേഷം മാരത്തോണ്‍ ആരംഭിച്ചു ഒരുമണിക്കൂറിനുള്ളില്‍ അവസാനിക്കും. ഒരു മണിക്കൂര്‍ മാത്രമാണ് റണ്ണിംഗ് ടൈം.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഫെസ്റ്റിനോടനുബന്ധിച്ച് പേരാമ്പ്ര റോട്ടറി ക്ലബ് മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. ശനിയാഴ്ച്ച കാലത്ത് 7.30 ന് ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജു ഐപിഎസ് ഫ്‌ലാഗ് ഓഫ് ചെയ്യും. ഫ്‌ലാഗോഫിനും വെടി മുഴക്കത്തിനും ശേഷം മാരത്തോണ്‍ ആരംഭിച്ചു ഒരുമണിക്കൂറിനുള്ളില്‍ അവസാനിക്കും. ഒരു മണിക്കൂര്‍ മാത്രമാണ് റണ്ണിംഗ് ടൈം.

പങ്കെടുക്കുന്നവരുടെ എണ്ണം 1000 ആയി പരിമിതപെടുത്തിയിരിക്കുന്നു. കൂടുതല്‍ ആയി വരുന്നവര്‍ക്ക് ഫണ്‍ റണ്‍ കാറ്റഗറിയില്‍ പങ്കെടുക്കാം. മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ സ്‌പോര്‍ട്‌സ് ഡ്രസ്സ് കോഡില്‍ വേണം പങ്കെടുക്കാന്‍ (ജഴ്‌സി, പാന്റ്‌സ്/ ട്രൗസര്‍). മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ കൗണ്ടറില്‍ നിന്ന് ചെസ്റ്റ് നമ്പര്‍, ജഴ്‌സി എന്നിവ കൈപ്പറ്റണം.

സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യുന്നവരും അവരവരുടെ കൗണ്ടറില്‍ നിന്ന് ചെസ്റ്റ് നമ്പര്‍, ജഴ്‌സി ഇവ കരസ്ഥമാക്കണം. ആദ്യത്തെ 500 പേര്‍ക്കായി ജഴ്‌സി പരിമിതപെടുത്തിയിട്ടുണ്ട്. മാത്സരാര്‍ഥികള്‍ സംഘാടകര്‍ നിശ്ചയിച്ച രണ്ട് ക്വാളിഫയിങ് പോയിന്റുകളില്‍ നിന്ന് അടയാളങ്ങള്‍ കൈവശപെടുത്തേണ്ടതാണ്, വിധി നിര്‍ണ്ണയത്തില്‍ ഈ രണ്ട് അടയാളങ്ങള്‍ ഏറെ പ്രാധാന്യം ഉണ്ട്.

വിജയികളാവുന്ന മത്സരാര്‍ത്ഥികള്‍ പ്രായം തെളിയിക്കുന്ന രേഖകളും, അനുബന്ധ രേഖകളും കൈവശം വെക്കേണ്ടതാണ്. മത്സരാര്‍ത്ഥികള്‍ റോഡിനു ഇടതുവശം ചേര്‍ന്ന് പോകാന്‍ ശ്രദ്ധിക്കേണ്ടതാണ്. മാരത്തോണ്‍ റൂട്ടില്‍ 10 ഇടങ്ങളില്‍ ഹൈഡ്രേഷന്‍ പോയിന്റുകള്‍ ഒരുക്കിയിട്ടുണ്ട്, മാരത്തോണ്‍ റൂട്ടില്‍ മത്സരാര്‍ത്ഥികളുടെ അറിവിലേക്കായി 10 ഇടങ്ങളില്‍ ദൂര സൂചികകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മത്സരാര്‍ത്ഥികള്‍ക്കായി അവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ അസിസ്റ്റന്‍സ് ഉണ്ടായിരിക്കും. വിധനിര്‍ണ്ണായത്തിലെ പരാതികള്‍ മൂന്നംഗ ജൂറീയുടെ തീരുമാനത്തിന് വിധേയമായിരിക്കും. മത്സരം പൂര്‍ത്തീകരിക്കുന്ന എല്ലാം പാര്‍ട്ടിസിപ്പ്ന്റ്‌സിനും റൊട്ടറി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.

വിവിധ കാറ്റഗറീകളില്‍ ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റിനോപ്പം മെഡലുകളും നല്‍കും. ആദ്യം മത്സരം പൂര്‍ത്തീകരിക്കുന്ന മൂന്നു പേര്‍ക്ക് യഥാക്രമം 5000, 3000, 2000 എന്ന രീതിയില്‍ ക്യാഷ് പ്രൈസ് നല്‍കുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281295/perambra-peruma-perambra-rotary-club-organizes-mini-marathon)