---
title: "കെഎസ്‌യു നേതാക്കള്‍ ജോയിന്റ് ആര്‍ടിഒയുമായി ചര്‍ച്ചയില്‍ "
english_title: "KSU leaders in discussions with Joint RTO at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281304/ksu-leaders-in-discussions-with-joint-rto-at-perambra"
published_at: "2025-04-04T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67efbb3b1c3a9_charcha.jpg"
keywords: []
---

# കെഎസ്‌യു നേതാക്കള്‍ ജോയിന്റ് ആര്‍ടിഒയുമായി ചര്‍ച്ചയില്‍ 

> **Lead Summary:** **പേരാമ്പ്ര:** കെഎസ്‌യു നേതാക്കള്‍ ജോയിന്റ് ആര്‍ടിഒ ടി.കെ പ്രഗീഷുമായി ചര്‍ച്ച നടത്തുകയാണ്. ഇന്നലെ വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് സസ്പന്റ് ചെയ്യണമെന്ന ആവശ്യവുമായാണ് ഇവര്‍ ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.

## Article Content

**പേരാമ്പ്ര:** കെഎസ്‌യു നേതാക്കള്‍ ജോയിന്റ് ആര്‍ടിഒ ടി.കെ പ്രഗീഷുമായി ചര്‍ച്ച നടത്തുകയാണ്. ഇന്നലെ വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് സസ്പന്റ് ചെയ്യണമെന്ന ആവശ്യവുമായാണ് ഇവര്‍ ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.

മരണത്തിന് കാരണക്കാരായ ബസ് ഡ്രൈവരുടെ ലൈസൻസ്, ബസ്സിന്റെ പെർമിറ്റ്‌ സസ്പെൻഡ് ചെയ്യുക, വാഹന പരിശോധന കർശനമാക്കുക, നിയമം തെറ്റിച്ച് ഓടുന്ന ബസ്സുകൾക്ക് എതിരെ നടപടി സ്വീകരിക്കുക എന്നീ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോയിന്റ് ട്രാൻസ്‌പോർട് ഓഫീസറെ ഉപരോധിച്ചു.

ലൈസന്‍സ് സസ്പന്റ് ചെയ്യാതെ തിരിച്ചു പോവില്ലെന്ന് കെഎസ്‌യു നേതാക്കള്‍ പറഞ്ഞു. ഒരു മണിക്കൂറില്‍ അധികമായി ഇവര്‍ ഇവിടെ ഇരിക്കുകയാണ്. നടപടി ഉണ്ടായില്ലെങ്കില്‍ ഓഫീസിന് മുന്നില്‍ സമരം ശക്തമാക്കാനാണ് തീരുമാനമെന്ന് അറിയുന്നു.

കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ആദില്‍ മുണ്ടിയത്ത്, എം.വി ജിഷ്ണു, ഭാരവാഹികളായ അനന്ത പത്മനാഭന്‍, സിനിദ്, അല്‍ത്താഫ്, അശ്വിന്‍ നന്ദ് എന്നിവരാണ് ഡ്രൈവറുടെ ലൈസന്‍സ് സസ്പന്റ് ചെയ്യണമെന്ന ആവശ്യവുമായി പേരാമ്പ്ര ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281304/ksu-leaders-in-discussions-with-joint-rto-at-perambra)