---
title: " സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് "
english_title: "Free Homeopathy Medical Camp at avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281474/free-homeopathy-medical-camp-at-avala"
published_at: "2025-04-05T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f0c9a3b5be6_qeqwrjwi.jpg"
keywords: []
---

#  സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് 

> **Lead Summary:** **ആവള: **ആവള കുനിയില്‍ മുക്ക് സംഘശക്തി പുരുഷ സ്വയം സഹായ സംഘത്തിന്റെയും ചെറുവണ്ണൂര്‍ ഗവ: ഹോമിയോ ഹോസ്പിറ്റല്‍ ആന്റ് വെല്‍നസ്സ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**ആവള: **ആവള കുനിയില്‍ മുക്ക് സംഘശക്തി പുരുഷ സ്വയം സഹായ സംഘത്തിന്റെയും ചെറുവണ്ണൂര്‍ ഗവ: ഹോമിയോ ഹോസ്പിറ്റല്‍ ആന്റ് വെല്‍നസ്സ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം കെ.എം ബിജിഷ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ഇ രവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ സരിക, ടി രജീഷ്, പി വിനോദ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന് കെ.വി വത്സന്‍, എം വേണു, ഒ കുഞ്ഞിരാമന്‍, കെ മോഹനന്‍, പി ബാലകൃഷ്ണന്‍, കെ ബാബു എന്നിവര്‍ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281474/free-homeopathy-medical-camp-at-avala)