---
title: "വാര്‍ഷികാഘോഷവും ലഹരിവിരുദ്ധ സംഗമവും"
english_title: "Anniversary celebration and anti-drug gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281485/anniversary-celebration-and-anti-drug-gathering"
published_at: "2025-04-05T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f0d94bcdfc0_LAHARI.JPG"
keywords: []
---

# വാര്‍ഷികാഘോഷവും ലഹരിവിരുദ്ധ സംഗമവും

> **Lead Summary:** **എടവരാട്: **വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അപബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു. എടവരാട് എഎല്‍പി സകൂളിന്റെ 93ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.

## Article Content

**എടവരാട്: **വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അപബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു. എടവരാട് എഎല്‍പി സകൂളിന്റെ 93ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ദീപം തെളിയിച്ച് പ്രതിജ്ഞ എടുത്തു. ചടങ്ങ് പ്രശസ്ത പിന്നണി ഗായകന്‍ ശ്രീജിത്ത് കൃഷ്ണ ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡണ്ട് എം. ശറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തേനെഴുത്ത് സംയുക്ത ഡയറിയുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് അംഗം ശ്രീലജ പുതിയേടത്ത് നിര്‍വ്വഹിച്ചു.

പ്രധാനാധ്യാപകന്‍ പി. കെ രാഗേഷ്, എന്‍.പത്മജന്‍, എന്‍. ശ്രീധരന്‍, ടി. കെ.കുഞ്ഞമ്മദ്, അഡ്വ. മുഹമ്മദ്, കെ. സി ജയകൃഷ്ണന്‍, ഇ.പി ദിനേശ് കുമാര്‍, കെ.വി ഹാജി, ഇ.പി ആനന്ദ്, ടി. സുമേഷ്,സി.രാധാകൃഷ്ണന്‍, ഒ.രാജീവന്‍, ആര്‍.എം നഫീസ, പി.കെ ഷിംന, വി.സി ദിപിന, പി. ശ്രീലത, എം.എന്‍.നെസ്ല, വി.വി തുടങ്ങിയവര്‍ പങ്കെടുത്തു. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281485/anniversary-celebration-and-anti-drug-gathering)