---
title: "മാലിന്യമുക്ത നവകേരളം; പേരാമ്പ്ര ബ്ലോക്ക് മാലിന്യമുക്ത ബ്ലോക്കായി പ്രഖ്യാപിച്ചു"
english_title: "New Kerala becomes garbage-free; Perambra block declared garbage-free"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281534/new-kerala-becomes-garbage-free-perambra-block-declared-garbage-free"
published_at: "2025-04-05T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f0ff326a8ee_qwqwr.jpg"
keywords: []
---

# മാലിന്യമുക്ത നവകേരളം; പേരാമ്പ്ര ബ്ലോക്ക് മാലിന്യമുക്ത ബ്ലോക്കായി പ്രഖ്യാപിച്ചു

> **Lead Summary:** **പേരാമ്പ്ര :** ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് മാലിന്യമുക്ത ബ്ലോക്കായി പ്രസിഡന്റ് എന്‍.പി.ബാബു പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര :** ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് മാലിന്യമുക്ത ബ്ലോക്കായി പ്രസിഡന്റ് എന്‍.പി.ബാബു പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

മികച്ച ഗ്രാമപഞ്ചായത്തായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു. ചടങ്ങില്‍ മികച്ച പ്രവര്‍ത്തനം സംഘടിപ്പിച്ച 7 ഗ്രാമ പഞ്ചായത്തുകളെയും ഹരിതകര്‍മ സേനയേയും, വിവിധ സ്ഥാപനങ്ങളെയും വിദ്യാലയങ്ങളെയും ആദരിച്ചു. സികെജി കോളെജ് മികച്ച ഹരിത കലാലയമായും പെരുവെണ്ണാമൂഴി ഫാത്തിമ മാതാ യുപി സ്‌കൂള്‍, ഹോളി ഫാമിലി സ്‌കൂള്‍, എടക്കയില്‍ പാമ്പിരികുന്ന് എല്‍പി സ്‌കൂള്‍ എന്നിവ മികച്ച വിദ്യാലയങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഇറിഗേഷന്‍ ഓഫീസ് പേരാമ്പ്ര, ആവള പിഎച്ച്‌സി, ആയുര്‍വ്വേദ ഹോസ്പിറ്റല്‍ കൂത്താളി എന്നിവ മികച്ച സ്ഥാപനങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ ശശി, വി.കെ. പ്രമോദ്, ശാരദ പട്ടേരികണ്ടി, ഉണ്ണി വേങ്ങേരി, കെ.കെ. ബിന്ദു എന്നിവരും സികെജി കോളെജ് പ്രിന്‍സിപ്പള്‍ ഡോ: കെ ലിയ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സജീവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ചടങ്ങില്‍ ഹരിത മിഷ്യന്‍ റിസോഴ്‌സ് പേഴ്‌സണ്‍ വി.പി ഷൈനി, ഹരിത കേരളമിഷ്യന്‍ റിസോഴ്‌സ് പേഴ്‌സണ്‍ വി.ബി ലിബിന എന്നിവരെയും ആദരിച്ചു.ബ്ലോക്ക് സെക്രട്ടറി പി. കാദര്‍ സ്വാഗതവും ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ. രജിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281534/new-kerala-becomes-garbage-free-perambra-block-declared-garbage-free)