---
title: "കളിക്കളം ട്രസ്റ്റ് പേരാമ്പ്ര ജനറല്‍ ബോഡിയോഗവും നറുക്കെടുപ്പും നടത്തി "
english_title: "Playground Trust Perambra held a general body meeting and a draw"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28154/playground-trust-perambra-held-a-general-body-meeting-and-a-draw"
published_at: "2022-02-24T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621741018edd4_0000 WATERMARK.jpg"
keywords: []
---

# കളിക്കളം ട്രസ്റ്റ് പേരാമ്പ്ര ജനറല്‍ ബോഡിയോഗവും നറുക്കെടുപ്പും നടത്തി 

> **Lead Summary:** ** പേരാമ്പ്ര:** കളിക്കളം ട്രസ്റ്റിന്റെ ജനറല്‍ ബോഡിയോടനുബന്ധിച്ച് നന്മയ്‌ക്കൊരു കൈത്താങ്ങ് എന്നപേരില്‍ സംഘടിപ്പിച്ച ലക്കിഡ്രോ നറുക്കെടുപ്പ് പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബാബു കൈലാസ് നിര്‍വ്വഹിച്ചു. വി.പി. ഷിജു അദ്ധ്യക്ഷത വഹിച്ചു. കിടപ്പുരോഗികള്‍ക്കാവശ്യമായ വീല്‍ചെയര്‍, വാക്കര്‍, വാക്കിംഗ് സ്റ്റിക്ക്, എയര്‍ബഡ് എന്നിവ ട്രസ്റ്റ് നാടിന് സമര്‍പ്പിച്ചു.

## Article Content

** പേരാമ്പ്ര:** കളിക്കളം ട്രസ്റ്റിന്റെ ജനറല്‍ ബോഡിയോടനുബന്ധിച്ച് നന്മയ്‌ക്കൊരു കൈത്താങ്ങ് എന്നപേരില്‍ സംഘടിപ്പിച്ച ലക്കിഡ്രോ നറുക്കെടുപ്പ് പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബാബു കൈലാസ് നിര്‍വ്വഹിച്ചു. വി.പി. ഷിജു അദ്ധ്യക്ഷത വഹിച്ചു. കിടപ്പുരോഗികള്‍ക്കാവശ്യമായ വീല്‍ചെയര്‍, വാക്കര്‍, വാക്കിംഗ് സ്റ്റിക്ക്, എയര്‍ബഡ് എന്നിവ ട്രസ്റ്റ് നാടിന് സമര്‍പ്പിച്ചു.

ലക്കിഡ്രോ ഒന്നാം സമ്മാനമായ ടിവിഎസ് ജൂപ്പിറ്റര്‍ ബൈക്ക് നിസാര്‍ വെള്ളോട്ട് സ്വന്തമാക്കി. ചടങ്ങില്‍ സിപിഎ അസീസ്, മിനി പൊന്‍പറ, സല്‍മ നന്മനക്കണ്ടി, രജീഷ് കുമാര്‍, രാജീവന്‍, കെ. സേതുമാധവന്‍, എ.പി. ഉണ്ണികൃഷ്ണന്‍, ബിനു ചെറുവോട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സി.കെ. ഹാവിസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അജീറലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28154/playground-trust-perambra-held-a-general-body-meeting-and-a-draw)