---
title: " പേരാമ്പ്ര ബസ് സ്റ്റാന്റില്‍ മദ്യപരുടെ ശല്യം"
english_title: "Drunk people harassing people at Perambra bus stand"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281615/drunk-people-harassing-people-at-perambra-bus-stand"
published_at: "2025-04-06T01:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f18d04ed205_arty.jpg"
keywords: []
---

#  പേരാമ്പ്ര ബസ് സ്റ്റാന്റില്‍ മദ്യപരുടെ ശല്യം

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ബസ് സ്റ്റാന്റില്‍ മദ്യപരുടെ വിളയാട്ടം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും നേരെ വരെ ഇവരുടെ അതിക്രമങ്ങള്‍ ഉണ്ടാകുന്നു. ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് ബീവറേജിയസ് കോര്‍പ്പറേഷന്റെ ഔട്ട് പ്രവര്‍ത്തിക്കുന്നു. ഇവിടെ നിന്നും വിദേശമദ്യം വാങ്ങി സമീപത്തു തന്നെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് മദ്യപാനം നടത്തി ഇവര്‍ ഇവിടെ പേക്കൂത്തുകള്‍ കാട്ടുന്നു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ബസ് സ്റ്റാന്റില്‍ മദ്യപരുടെ വിളയാട്ടം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും നേരെ വരെ ഇവരുടെ അതിക്രമങ്ങള്‍ ഉണ്ടാകുന്നു. ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് ബീവറേജിയസ് കോര്‍പ്പറേഷന്റെ ഔട്ട് പ്രവര്‍ത്തിക്കുന്നു. ഇവിടെ നിന്നും വിദേശമദ്യം വാങ്ങി സമീപത്തു തന്നെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് മദ്യപാനം നടത്തി ഇവര്‍ ഇവിടെ പേക്കൂത്തുകള്‍ കാട്ടുന്നു.

ഇന്നലെ  വൈകിട്ട് മദ്യപിച്ച് ലക്ക് കെട്ട യുവാവ് രണ്ട് വിദ്യാര്‍ത്ഥിനികളെ കടന്ന് പിടിക്കാന്‍ ശ്രമിച്ച സംഭവം ഉണ്ടായി. വിദ്യാര്‍ത്ഥിനികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബസ്സ്റ്റാന്റില്‍ നിന്ന് ബൈപ്പാസിലേക്കുള്ള ലിങ്ക് റോഡില്‍ മദ്യപന്മാരുടെ പേക്കൂത്തുകള്‍ കാരണം സ്ത്രീ ജനങ്ങള്‍ക്കും മറ്റും അതുവഴി നടന്നു പോവാന്‍ പറ്റാത്ത അവസ്ഥയാണ്.

മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട് അസഭ്യം പറയുകയും തമ്മില്‍ തല്ലുകയും വിവസ്ത്രരായി കിടക്കുന്നത് പോലും ഇവിടെ കാണാം. ഈ വഴിയില്‍ മദ്യപന്മാര്‍ മൂത്രമൊഴിക്കുന്നതിനാല്‍ ദുര്‍ഗന്ധം മൂലം നടന്ന് പോവാന്‍ പറ്റാത്ത അവസ്ഥയും സമീപത്തെ കച്ചവടക്കാര്‍ക്ക് ദുരവസ്ഥയും സൃഷ്ടിക്കുന്നു.

മദ്യം കഴിക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുന്നത് ഇതിന് പ്രധാന കാരണമാവുന്നു. ബസ് സ്റ്റാന്റില്‍ മദ്യപന്മാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനരോഷം ശക്തമാണ്. ഇതിനെതിരെ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നും യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പ് വരുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281615/drunk-people-harassing-people-at-perambra-bus-stand)