---
title: " വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു"
english_title: "Huge fake VAT centre busted at koorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281616/huge-fake-vat-centre-busted-at-koorachund"
published_at: "2025-04-06T01:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f18f79ef076_vatt.jpg"
keywords: []
---

#  വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു

> **Lead Summary:** **കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് വില്ലേജില്‍ നമ്പികുളം മലയില്‍ വെച്ച് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു. റെയ്ഡില്‍ 700 ലിറ്റര്‍ വാഷും 33 ലിറ്റര്‍ ചാരായവും കണ്ടെത്തി. രണ്ട് വാറ്റ് സെറ്റുകള്‍ ഉപയോഗിച്ച് ചാരായം വാറ്റുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും പ്രതികള്‍ മലമുകളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.

## Article Content

**കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് വില്ലേജില്‍ നമ്പികുളം മലയില്‍ വെച്ച് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു. റെയ്ഡില്‍ 700 ലിറ്റര്‍ വാഷും 33 ലിറ്റര്‍ ചാരായവും കണ്ടെത്തി. രണ്ട് വാറ്റ് സെറ്റുകള്‍ ഉപയോഗിച്ച് ചാരായം വാറ്റുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും പ്രതികള്‍ മലമുകളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ചന്ദ്രന്‍ കുഴിച്ചാലിലും പാര്‍ട്ടിയും ചേര്‍ന്ന് ഒരു അബ്കാരി കേസെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് മാരായ എ.കെ പ്രകാശന്‍, ടി നൈജീഷ് എന്നിവരും ഉണ്ടായിരുന്നു.

വിഷു ആഘോഷവുമായി ബന്ധപ്പെട്ട് വന്‍തോതില്‍ ചാരായം നിര്‍മിച്ച് സംഭരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281616/huge-fake-vat-centre-busted-at-koorachund)