---
title: "പട്ടികജാതി വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തതില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി "
english_title: "A dharna was held to protest against the non-payment of wages to the Scheduled Caste workers perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28168/a-dharna-was-held-to-protest-against-the-non-payment-of-wages-to-the-scheduled-caste-workers-perambra"
published_at: "2022-02-24T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62174d8d45fb4_0000 WATERMARK.jpg"
keywords: []
---

# പട്ടികജാതി വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തതില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി 

> **Lead Summary:** **പേരാമ്പ്ര : **പട്ടികജാതി വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തതില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തതില്‍ പ്രതിഷേധിഷ് ബിജെപി പട്ടികജാതി മോര്‍ച്ച പ്രതിഷേധ ധര്‍ണ്ണ നടത്തി. പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനുമുന്നിലാണ് ധര്‍ണ്ണ നടത്തിയത്.

## Article Content

**പേരാമ്പ്ര : **പട്ടികജാതി വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തതില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തതില്‍ പ്രതിഷേധിഷ് ബിജെപി പട്ടികജാതി മോര്‍ച്ച പ്രതിഷേധ ധര്‍ണ്ണ നടത്തി. പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനുമുന്നിലാണ് ധര്‍ണ്ണ നടത്തിയത്.

പ്രതിഷേധ ധര്‍ണ്ണ ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് കൂടുതല്‍ തൊഴിലവസരം ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ പ്രത്യേക പരിഗണനയും കൂടുതല്‍ ഫണ്ടുമാണ് പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായി നല്‍കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥ കാരണം, കേന്ദ്രസര്‍ക്കാറില്‍ യഥാസമയം കണക്ക് നല്‍കാന്‍ വൈകിയതാണ് സംസ്ഥാനത്ത് കൂലി ലഭിക്കാതായതെന്ന് കെ.കെ രജീഷ് ചുണ്ടിക്കാട്ടി.

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് നല്‍കാത്തതിനാലും, പദ്ധതി രാഷ്ടിയ വല്‍ക്കരിച്ചതിനാലും വ്യാപക ക്രമകേടാണ് പദ്ധതിയില്‍ നടക്കുന്നതെന്നും. പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ നടന്ന, തൊഴിലെടുക്കാതെ കൂലി വാങ്ങിയ സംഭവം അതാണ് സൂചിപ്പിക്കുന്നതെന്നും തൊഴിലുറപ്പ് പദ്ധതിയില്‍ മേറ്റ്മാരെ നിയമിക്കുന്നതിലും ക്രമക്കേടാണെന്നും പട്ടികജാതി വിഭാഗങ്ങള്‍ക്ക് നാമമാത്ര പരിഗണനയാണ് നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാറിന്റെ കുറ്റകരമായ അനാസ്ഥയ്ക്ക് കേന്ദ്രസര്‍ക്കാറിനെ പഴിചാരുന്ന ഇടതുപക്ഷനിലപാട് പരിഹാസ്യമാണെന്നും കെ.കെ രജീഷ് അഭിപ്രായപ്പെട്ടു. ധര്‍ണ്ണയില്‍ കെ.പി.ടി. വല്‍സലന്‍ അധ്യക്ഷത വഹിച്ചു. തറമല്‍ രാഗേഷ്, കെ. രാഘവന്‍, ടി. എം. ഹരിദാസ്, പി.എം. ബിനിഷ്, ചന്ദ്രന്‍ ചക്കുളങ്ങര, കെ.പി. രാഘവന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, പ്രസൂണ്‍ കല്ലോട് എന്നിവര്‍ സംസാരിച്ചു. സി.എം. സുരേന്ദ്രന്‍, കെ. സുനില്‍, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28168/a-dharna-was-held-to-protest-against-the-non-payment-of-wages-to-the-scheduled-caste-workers-perambra)